വെല്ലാനാളില്ല, കോപ്പയിൽ അതിവേഗം ബഹുദൂരം കുതിച്ച് മെസ്സി!
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തകർത്ത് ആധികാരികമായി കൊണ്ടാണ് അർജന്റീന സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. കോപ്പയിലെ ആദ്യമത്സരത്തിൽ സമനില വഴങ്ങിയതിന് ശേഷം ഉജ്ജ്വലപ്രകടനമാണ് ഇതുവരെ അർജന്റീന പുറത്തെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് അവസാന രണ്ട് മത്സരങ്ങളിലും അർജന്റീന ഗോളടിച്ചു കൂട്ടി. അർജന്റീനയുടെ ഈ കുതിപ്പിന് പിന്നിലുള്ള കാരണക്കാരൻ ആരെന്ന് ചോദിച്ചാൽ ആർക്കും സംശയം കാണില്ല. നായകൻ ലയണൽ മെസ്സി തന്നെ. ഈ കോപ്പയിൽ അതിവേഗം ബഹുദൂരം മുന്നേറി കൊണ്ടിരിക്കുകയാണ് മെസ്സി. ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം, അത് മെസ്സി മാത്രമാണ്.
Messi is getting all the love from his teammates 🤗 pic.twitter.com/7pnqC1i9wW
— B/R Football (@brfootball) July 4, 2021
ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീന നേടിയ മൂന്ന് ഗോളിലും മെസ്സി തന്റെ പങ്കാളിത്തം അറിയിച്ചിരുന്നു. ഇതോടെ നാല് ഗോളുകളും നാല് അസിസ്റ്റുകളും മെസ്സി കോപ്പയിൽ കുറിച്ചു കഴിഞ്ഞു.ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സിയാണ് മുമ്പിൽ. രണ്ട് ഗോളുകൾ വീതം നേടിയ നെയ്മറും പപ്പു ഗോമസുമൊക്കെ പിറകിലുണ്ട്. അതേസമയം അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി തന്നെയാണ് ഒന്നാമൻ.രണ്ട് അസിസ്റ്റുകൾ ഉള്ള നെയ്മറാണ് പിറകിൽ.നാല് മത്സരങ്ങളിലും മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കി എന്നുള്ളതാണ് മറ്റൊരു കണക്കുകൾ. കൂടാതെ ഡ്രിബ്ലിങ്ങുകളുടെ കണക്കിലും ഷോട്സ് ഓൺ ടാർഗെറ്റിന്റെ കണക്കുകളിലുമെല്ലാം മെസ്സി തന്നെയാണ് മുൻപന്തിയിൽ ഉള്ളത്. ചുരുക്കത്തിൽ ഈ കോപ്പയിൽ മെസ്സിയെ വെല്ലാൻ ആളില്ല എന്നർത്ഥം.