വെടിവെപ്പും മെസ്സിക്ക് നേരെയുള്ള ഭീഷണിയും, പ്രതികരിച്ച് അർജന്റീന പ്രസിഡന്റ്!
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നത്. അതായത് ലയണൽ മെസ്സിയുടെ ഭാര്യയായ അന്റോനെല്ലയുടെ കുടുംബം നടത്തുന്ന സൂപ്പർ മാർക്കറ്റിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. 14 തവണയാണ് അക്രമകാരികൾ വെടി ഉതിർത്തിട്ടുള്ളത്.മാത്രമല്ല ലയണൽ മെസ്സിക്ക് ഉള്ള ഒരു ഭീഷണി സന്ദേശം കുറിപ്പായി കൊണ്ട് ലഭിക്കുകയും ചെയ്തിരുന്നു.
ലയണൽ മെസ്സി..നിന്നെ ഞങ്ങൾ കാത്തിരിക്കുകയാണ്..ഇവിടുത്തെ മേയർ നിന്നെ രക്ഷിക്കാൻ കഴിയില്ല..മേയർ ഒരു ഡ്രഗ് ഡീലറാണ്.. ഇതായിരുന്നു ആ ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്. അർജന്റീനയുടെ പ്രസിഡണ്ടായ ആൽബർട്ടോ ഫെർണാണ്ടസ് ഈ വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.
” കഴിഞ്ഞ ദിവസം ഞാൻ എഴുന്നേറ്റത് ഒരു മോശം വാർത്ത കേട്ടുകൊണ്ടാണ്. ഞാൻ ഉടൻതന്നെ അവിടുത്തെ മേയറുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല ചീഫ് സ്റ്റാഫിനോടും ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്.എന്തെങ്കിലും കൂടുതലായി ചെയ്യേണ്ടി വരുമെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ഇത്തരം ക്രൈമുകൾക്കെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.പക്ഷേ അതൊന്നും മതിയാവില്ല.ഇത് വളരെ ഗുരുതരമായ ഒന്നാണ്. ആക്രമണങ്ങളും സംഘടിത കുറ്റകൃത്യങ്ങളും വളരെ ഗുരുതരമായ ഒന്നു തന്നെയാണ് “ഇതാണ് അർജന്റീനയുടെ പ്രസിഡന്റ് ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.
Argentina President Alberto Fernández Comments on Threat Made to Lionel Messi https://t.co/tjm7xLbNRq
— PSG Talk (@PSGTalk) March 3, 2023
ഏതായാലും ഈ വെടിവെപ്പ് വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്.ബൈക്കിൽ എത്തിയ രണ്ടുപേരാണ് ഈ ആക്രമണങ്ങൾ നടത്തിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും ലയണൽ മെസ്സിക്ക് എതിരെയുള്ള ഈ ഭീഷണി വളരെ ഗൗരവത്തോടെ കൂടിയാണ് അർജന്റീന ഗവൺമെന്റ് ഇപ്പോൾ പരിഗണിക്കുന്നത്.