വീണ്ടും മാറ്റങ്ങൾ,പോളണ്ടിനെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ.
ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ വേൾഡ് കപ്പിന്റെ തുടക്കത്തിൽ തന്നെ ഒരു ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ചു കൊണ്ട് അർജന്റീന തിരിച്ചുവരികയായിരുന്നു. ഇനി അർജന്റീനയുടെ എതിരാളികൾ പോളണ്ടാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.
അർജന്റീനയെ സംബന്ധിച്ചിടത്തോളം പോളണ്ടിനെ പരാജയപ്പെടുത്തിയാൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ സാധിക്കും. എന്നാൽ സമനില വഴങ്ങിയാൽ മറ്റുള്ള മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കും. ഏതായാലും മത്സരത്തിൽ അർജന്റീനക്ക് വിജയം അനിവാര്യമാണ്.
കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ 5 മാറ്റങ്ങളായിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നടത്തിയിരുന്നത്.ഇപ്പോഴത് ആ മത്സരത്തിലെ ഇലവനിൽ നിന്നും രണ്ടു മാറ്റങ്ങൾ വരുത്താൻ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അർജന്റൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
The Argentina team training. 🇦🇷 pic.twitter.com/aQR0o72fBt
— Roy Nemer (@RoyNemer) November 28, 2022
വലത് വിങ്ങ് ബാക്ക് പൊസിഷനിൽ ഗോൺസാലോ മോന്റിയേലിന് പകരം നഹുവെൽ മൊളീന തന്നെ മടങ്ങിയെത്തും. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച എൻസോ ഫെർണാണ്ടസിന് ആദ്യ ഇലവനിൽ തന്നെ ഇടം ലഭിച്ചേക്കും.ഗൈഡോ റോഡ്രിഗസിന്റെ സ്ഥാനത്ത് ആയിരിക്കും ഇദ്ദേഹം ഇറങ്ങുക.
ഈ രണ്ട് മാറ്റങ്ങളാണ് ഇപ്പോൾ അർജന്റീനയുടെ നിലയിൽ പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും പോളണ്ടിനെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.