വിമർശകർ കണ്ണ് തുറന്ന് കാണുക,നോക്കോട്ട് സ്റ്റേജിൽ അർജന്റീനയെ ചുമലിലേറ്റുന്നത് ലയണൽ മെസ്സി!

ഒരുകാലത്ത് അർജന്റീന ദേശീയ ടീമിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്ന താരം അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയാണ്.3 ഫൈനലുകളിൽ അർജന്റീന തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ഈ വിമർശനങ്ങൾ ഇരട്ടിച്ചു. അതോടെ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ച് നടന്നകന്നിരുന്നു.പക്ഷേ പിന്നീട് അർജന്റീന ടീമിലേക്ക് തിരിച്ചുവന്നു. എന്നാൽ അർജന്റീനക്കൊപ്പം ഇത്രയധികം നേട്ടങ്ങളിലേക്ക് പോകാൻ മെസ്സിക്ക് കഴിയുമെന്ന് അന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല.

ഇന്ന് അർജന്റീന ദേശീയ ടീമിനോടൊപ്പം മെസ്സിക്ക് സ്വന്തമാക്കാൻ ബാക്കിയൊന്നുമില്ല.ഒരു വേൾഡ് കപ്പ് കിരീടം നേടി.രണ്ട് തവണ കോപ്പ അമേരിക്ക നേടി. ഒരു ഫൈനലിസിമ നേടി.ഏറെ കാലമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അർജന്റീനയാണ്.രണ്ട് വേൾഡ് കപ്പ് ഗോൾഡൻ ബോളുകൾ നേടി. ഇങ്ങനെ മെസ്സി എല്ലാം ഇപ്പോൾ കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞു. മാത്രമല്ല അർജന്റീനയുടെ ഈ കുതിപ്പുകളിൽ നിർണായക പങ്ക് വഹിച്ചത് ലയണൽ മെസ്സി തന്നെയാണ്.

അത് തെളിയിക്കുന്ന കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. അതായത് ഈ ഇന്റർനാഷണൽ ടൂർണമെന്റുകളിലെ നോക്കോട്ട് സ്റ്റേജിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയത് ലയണൽ മെസ്സി തന്നെയാണ്. ലയണൽ മെസ്സി കളിച്ച ഇന്റർനാഷണൽ ടൂർണമെന്റുകളിലെ നോക്കോട്ട് സ്റ്റേജുകളിൽ ആകെ അർജന്റീന നേടിയത് 55 ഗോളുകളാണ്. അർജന്റീനയുടെ വേൾഡ് കപ്പിലെയും കോപ്പ അമേരിക്കയിലെയും കണക്കുകളാണ് ഇത്.

ഈ 55 ഗോളുകളിൽ 29 ഗോളുകളിലും മെസ്സിയുടെ സാന്നിധ്യം ഉണ്ട്.ഒന്നുകിൽ ഗോൾ നേടിയത് മെസ്സി ആയിരിക്കും,അല്ലെങ്കിൽ അസിസ്റ്റ് നൽകിയത് മെസ്സിയായിരിക്കും. അതായത് 52.72 % ഗോളുകളിലും മെസ്സിയുണ്ട്.നോക്കോട്ട് സ്റ്റേജിലെ മാത്രം കണക്കുകളാണ് ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ കണക്കുകൾ വേറെ.

ചുരുക്കത്തിൽ അർജന്റീനയെ പലപ്പോഴും ചുമലിൽ ഏറ്റിയത് ലയണൽ മെസ്സിയാണ്. അസാമാന്യ പ്രകടനം തന്നെയാണ് പലപ്പോഴും അവർക്ക് തുണയായിട്ടുള്ളത്.ഏതായാലും വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.മെസ്സിയുടെ അഭാവത്തിൽ ഈ മത്സരങ്ങൾ വിജയിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ അർജന്റീനയെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *