വിജയിക്കാനായില്ലെങ്കിലും ഞങ്ങൾ സന്തോഷത്തിലാണ് :മെസ്സി
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിലിയോട് അർജന്റീന സമനില വഴങ്ങിയിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. അർജന്റീനക്ക് വേണ്ടി മെസ്സി പെനാൽറ്റിയിലൂടെ ലീഡ് നേടിയപ്പോൾ ചിലിയുടെ സമനില ഗോൾ സാഞ്ചസിന്റെ വകയായിരുന്നു. മത്സരം സമനിലയായെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് അർജന്റീന കാഴ്ച്ചവെച്ചത്. അത് തന്നെയാണ് അർജന്റൈൻ നായകൻ ലയണൽ മെസ്സിക്ക് പറയാനുള്ളതും. മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും തങ്ങൾ സന്തോഷത്തിലാണ് എന്നാണ് മെസ്സി മത്സരശേഷം പ്രസ്താവിച്ചത്.ചില സമയത്ത് നിർഭാഗ്യം തങ്ങൾക്ക് വിനയായെന്നും അരങ്ങേറ്റതാരങ്ങൾ ടീമിനെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും മെസ്സി അറിയിച്ചു.
🔟🇦🇷⚽️ Leo Messi fue claro tras el 1-1 con Chile, contó qué sintió y el motivo del gran grito que pegó en el gol. https://t.co/q9wg5GreMU
— Diario Olé (@DiarioOle) June 4, 2021
” ഒരുപാട് കാലത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് കളിക്കുന്നത്.അത്കൊണ്ട് തന്നെ മത്സരം ഒരിക്കലും എളുപ്പമായിരിക്കില്ല.ഞങ്ങൾ ഇനിയും വർക്ക് ചെയ്യേണ്ടതുണ്ട്.പക്ഷേ മികച്ച രൂപത്തിൽ തന്നെയാണ് ഇന്ന് കളിച്ചത്. സെറ്റ്പീസ് അവസരങ്ങളിൽ ഞങ്ങൾക്ക് ഇന്ന് നിർഭാഗ്യം വിനയായി. വിജയിക്കാനായില്ലെങ്കിലും ഈ മത്സരഫലത്തിൽ ഞങ്ങൾ സന്തോഷവാൻമാരാണ്.ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ തുടക്കം മുതൽ തന്നെ ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് വളരുക എന്നതാണ്. വളർച്ച ഒരു പ്രധാനപ്പെട്ട കാര്യമാണ്.അരങ്ങേറിയ പുതിയ താരങ്ങൾ പതിയെ പതിയെ ഞങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടീമിന്റെ ഡൈനാമിക്സ് നല്ലതാണ്. ഞങ്ങൾ എവിടെയാണോ എത്തിനിൽക്കുന്നത് അവിടെ എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല ” മെസ്സി മത്സരശേഷം പറഞ്ഞു.
Leo Messi, tras el empate de la #SelecciónArgentina: "La dinámica del equipo es buena, no era fácil volver después de tanto tiempo"#EliminatoriasEnTyCSports pic.twitter.com/Z4CcxvyGo7
— TyC Sports (@TyCSports) June 4, 2021