വളരെ ലാളിത്യമുള്ള വ്യക്തിയാണ് മെസ്സി, എതിരാളികളെ തകർത്തെറിയാനുള്ള ഊർജ്ജം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ലഭിച്ചു : അർജന്റൈൻ ഗോൾകീപ്പർ !
പലപ്പോഴും ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മേഖല,മെസ്സി ഒരു യഥാർത്ഥ ലീഡർ അല്ല എന്നുള്ളതായിരുന്നു. മെസ്സിക്ക് ഒരു ടീമിനെ നയിക്കാനുള്ള കഴിവില്ലെന്നും അതുകൊണ്ടാണ് അർജന്റീനക്ക് കിരീടങ്ങൾ നേടാൻ സാധിക്കാത്തത് എന്നുമുള്ള വിമർശനങ്ങൾ വളരെയധികം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പ അമേരിക്കയിലും ഈ ഖത്തർ വേൾഡ് കപ്പിലും ലയണൽ മെസ്സി യഥാർത്ഥ ലീഡർ നമുക്ക് കാണാനായി.അർജന്റീന കിരീടങ്ങൾ ഉയർത്തുകയും ചെയ്തു.
കോപ്പ അമേരിക്ക ഫൈനലിൽ മെസ്സി നടത്തിയ പ്രസംഗമൊക്കെ വലിയ രൂപത്തിൽ വൈറലായിരുന്നു. ഇപ്പോഴിതാ അർജന്റീന ഗോൾകീപ്പറായ ഫ്രാങ്കോ അർമാനി ലയണൽ മെസ്സി എന്ന ലീഡറെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മാത്രമല്ല മെസ്സി വളരെയധികം ലാളിത്യമുള്ള ഒരു വ്യക്തിയാണെന്നും അർമാനി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Franco Armani, siempre campeón 🏆
— River Plate (@RiverPlate) December 19, 2022
¡Grande, Pulpo! 🇦🇷❤️ pic.twitter.com/dpVdPvTHrT
” മെസ്സി ഒരു യഥാർത്ഥ നായകനാണ്,ലോക്കർ റൂമിന് അകത്തും പുറത്തും അങ്ങനെയാണ്. ലയണൽ മെസ്സിയുടെ മോട്ടിവേഷണൽ പ്രസംഗം എനിക്കിപ്പോഴും ഓർമ്മയുണ്ട്. വളരെ അപൂർവമായി ലഭിക്കുന്ന ഒരു അവസരമാണ് ഇതെന്നും അത് മുതലെടുക്കണമെന്നും ലയണൽ മെസ്സി ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു.മാത്രമല്ല ഞങ്ങളുടെ കുടുംബത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. എതിരാളികളെ തകർത്തറിയാനുള്ള ഊർജ്ജം ലയണൽ മെസ്സിയുടെ ആ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചിരുന്നു.മറ്റുള്ള എല്ലാ താരങ്ങളെക്കാളും കൂടുതൽ ഇത് അർഹിച്ചിരുന്നത് ലയണൽ മെസ്സി തന്നെയായിരുന്നു. മെസ്സിയുടെ കരിയറിൽ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്ന അവസാനത്തെ സ്റ്റാമ്പ് ഇതായിരുന്നു.ഓരോ മത്സരത്തിലും സർവ്വം സമർപ്പിച്ചാണ് മെസ്സി കളിച്ചിരുന്നത്. വളരെയധികം ലാളിത്യമുള്ള വ്യക്തിയാണ് മെസ്സി. എല്ലാവരോടും വളരെയധികം ഓപ്പൺ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഡെഡിക്കേഷനും അഭിനന്ദനങ്ങൾ അർഹിക്കുന്നു ” ഇതാണ് അർമാനി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടാനുള്ള പ്രധാന കാരണം ലയണൽ മെസ്സിയുടെ സാന്നിധ്യം തന്നെയാണ്. ഏഴു മത്സരങ്ങളിലെ അഞ്ചുമത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നത് മെസ്സിയായിരുന്നു. അതുകൊണ്ടുതന്നെ അർഹിച്ച ഗോൾഡൻ ബോൾ പുരസ്കാരമാണ് മെസ്സി വേൾഡ് കപ്പിൽ കരസ്ഥമാക്കിയിട്ടുള്ളത്.