ലൗറ്ററോ മാർട്ടിനെസിനെ കളിപ്പിക്കുമോ? സ്കലോണി പറഞ്ഞത് ഇങ്ങനെ!
കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീന. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെയാണ് മെസ്സിയും സംഘവും നേരിടുക. ഈ മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ് തന്നെ തുടരുമെന്നുള്ള സൂചനകൾ നൽകിയിരിക്കുകയാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി.ഈ മാസം നടന്ന അർജന്റീനയുടെ മൂന്ന് മത്സരങ്ങളിലും കളിച്ച ലൗറ്ററോക്ക് ഒരൊറ്റ ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് സ്കലോണി തന്റെ താരത്തിന് പിന്തുണയറിയിച്ചത്.നിലവിൽ ലൗറ്ററോയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിൽ എപ്പോഴും തങ്ങൾ ആത്മവിശ്വാസം പുലർത്തുന്നുണ്ട് എന്നാണ് സ്കലോണി പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അർജന്റീന പരിശീലകൻ.
#CopaAmericaEnTyCSports Scaloni: "El camino de atacar es este, la pelota seguramente entrará" 🇦🇷
— TyC Sports (@TyCSports) June 17, 2021
Se viene Uruguay: el técnico aseguró que "habrá una o dos modificaciones" y opinó sobre la falta de eficacia para convertir.https://t.co/fgPOaqqydM
” ലൗറ്ററോ നല്ല രൂപത്തിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്.എനിക്ക് ഈ കാര്യത്തെ കുറിച്ച് കൂടുതൽ പറയാനില്ല. അദ്ദേഹത്തിൽ എപ്പോഴും ഞങ്ങൾ ആത്മവിശ്വാസം പുലർത്തുന്നുണ്ട്.കോപ്പ അമേരിക്കയിൽ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.രണ്ട് യോഗ്യത മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചു.അദ്ദേഹത്തിന്റെ നിലവിലെ ഫോമിൽ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല ” സ്കലോണി പറഞ്ഞു. അർജന്റീനയുടെ ഗോളടി ചുമതലയുള്ള താരം തന്റെ ഗോൾക്ഷാമത്തിന് ഉടൻ വിരാമമിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.