ലൗറ്ററോ നേടിയത് ഓഫ്സൈഡല്ല,ഗോൾ തന്നെ? വിവാദം കൊഴുക്കുന്നു!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവി കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീന അട്ടിമറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് സൗദി അറേബ്യ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുകയായിരുന്നു.

ഏതായാലും മത്സരത്തിന്റെ 28ആം മിനിറ്റിൽ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസ് ഒരു ഗോൾ നേടിയിരുന്നു. എന്നാൽ അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു.VAR മുഖാന്തരമാണ് ഓഫ് സൈഡ് വിധിച്ചത്.

എന്നാൽ അത് ഓഫ് സൈഡ് അല്ല, മറിച്ച് ഗോളാണ് എന്നുള്ള രൂപത്തിലുള്ള വാദഗതി ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അതായത് ലൗറ്ററോയുടെ തൊട്ടരികിലുള്ള ഡിഫൻഡറെ മാത്രം പരിശോധിച്ചു കൊണ്ടാണ് ഓഫ് സൈഡ് വിധിച്ചതെന്നും മറുഭാഗത്തുള്ള സൗദിയുടെ ലെഫ്റ്റ് ബാക്കിനെ പരിഗണിച്ചില്ല എന്നുമാണ് ഇപ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നത്.

അങ്ങനെ ലെഫ്റ്റ് ബാക്കിനെ പരിഗണിക്കുകയാണെങ്കിൽ ലൗറ്ററോ ഓഫ് സൈഡ് അല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.പല പ്രധാനപ്പെട്ട മാധ്യമങ്ങളും ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തൊക്കെയായാലും അർജന്റീന സംബന്ധിച്ചിടത്തോളം ഈ തോൽവി വളരെയധികം ആഘാതം ഏൽപ്പിക്കുന്ന ഒന്ന് തന്നെയാണ്.ഏതു രൂപത്തിലാവും അടുത്ത മത്സരങ്ങളിൽ അർജന്റീന കളിക്കുക എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *