രാജകീയ തുടക്കവുമായി ഫ്രാൻസ്, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞു!

ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് രാജകീയ തുടക്കം. തകർപ്പൻ വിജയമാണ് ആദ്യ മത്സരത്തിൽ ഫ്രഞ്ച് പട നേടിയിട്ടുള്ളത്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്.

ഫ്രാൻസിന്റെ സൂപ്പർതാരങ്ങൾ എല്ലാവരും തിളങ്ങിയപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു.മത്സരത്തിന്റെ ഒമ്പതാമത്തെ മിനിറ്റിൽ ഫ്രാൻസ് പിറകിൽ പോയിരുന്നു.ഗുഡ്വിനായിരുന്നു ഓസ്ട്രേലിയയിലേക്ക് ലീഡ് നേടിക്കൊടുത്തത്.എന്നാൽ 27ആം മിനുട്ടിൽ ഹെഡ്ഡറിലൂടെ അഡ്രിയാൻ റാബിയോട്ട് സമനില ഗോൾ നേടി.

32ആം മിനുട്ടിൽ ജിറൂഡിന്റെ ഗോൾ പിറന്നു.റാബിയോട്ടിന്റെ അസിസ്റ്റിൽ നിന്നാണ് ജിറൂദ് ഗോൾ സ്വന്തമാക്കിയത്.68ആം മിനുട്ടിൽ മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേ ഗോൾ കണ്ടെത്തി.71ആം മിനുട്ടിൽ ജിറൂദ് ഇരട്ട ഗോൾ തികച്ചതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു.ഡെമ്പലെ,എംബപ്പേ അവസാനത്തെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത്.

ഏതായാലും തകർപ്പൻ വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡെന്മാർക്ക്, ടുണീഷ്യ എന്നിവർ ഓരോ പോയിന്റുമായി ഫ്രാൻസിനെ പിറകിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!