ലോറിസ് അവാർഡ്, ലയണൽ മെസ്സിയോട് മത്സരിക്കുക ഈ അഞ്ച് കായികതാരങ്ങൾ!
ഓരോ വർഷവും കായിക ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന പുരസ്കാരമാണ് ലോറിസ് അവാർഡ്. കായിക ലോകത്തെ ഓസ്കാർ അവാർഡ് എന്നും ഇത് അറിയപ്പെടാറുണ്ട്.നേരത്തെ ലയണൽ മെസ്സി ഈ പുരസ്കാരം ഒരുതവണ നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറിസിന്റെ ചുരുക്കപ്പട്ടികയിലും മെസ്സി ഇപ്പോൾ ഇടം കണ്ടെത്തിയിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതും വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ നേടിയതും ഒക്കെയാണ് ചുരുക്കപ്പട്ടികയിലേക്ക് മെസ്സിയെ എത്തിച്ചിട്ടുള്ളത്. മാത്രമല്ല മറ്റൊരു ഫുട്ബോൾ താരമായ കിലിയൻ എംബപ്പേയും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
വേൾഡ് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരമാണ് എംബപ്പേ. മാത്രമല്ല ഗോൾഡൻ ബൂട്ട് പുരസ്കാരവും അദ്ദേഹം തന്നെ സ്വന്തമാക്കിയിരുന്നത്. ഈ രണ്ട് ഫുട്ബോൾ താരങ്ങളെ കൂടാതെ നാല് വ്യക്തികളാണ് ഇപ്പോൾ ഈ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. അതിലൊന്ന് ഇതിഹാസമായ റാഫേൽ നദാലാണ്.
👀 Take a look at the full list of Nominees for the Laureus World Sports Awards 2023.
— Laureus (@LaureusSport) February 20, 2023
🏆 Who should the Laureus World Sports Academy Members select as the final Award winners?#Laureus23 pic.twitter.com/lwWLD2evo8
F1 ലോക ചാമ്പ്യനായ മാക്സ് വേഴ്സ്റ്റെപ്പൻ, ബാസ്ക്കറ്റ്ബോൾ താരമായ സ്റ്റീഫൻ കുറി,പോൾ വാൾട്ടർ മോണ്ടോ ഡുപ്ലാന്റീസ് എന്നിവരാണ് ഈ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റു സ്പോർട്സ് താരങ്ങൾ.ഇവരെയൊക്കെ മറികടന്നു കൊണ്ടാണ് ലയണൽ മെസ്സിക്ക് ഈ പുരസ്കാരം സ്വന്തമാക്കേണ്ടത്.
മെസ്സിക്ക് തന്നെയാണ് പലരും സാധ്യതകൾ കൽപ്പിക്കുന്നത്. IFFHS ന്റെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേരത്തെ മെസ്സി കരസ്ഥമാക്കിയിരുന്നു. മാത്രമല്ല ഫിഫ ബെസ്റ്റ് പുരസ്കാരവും ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരവും ഒക്കെ മെസ്സി നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.