ലോകത്തെ ഏറ്റവും മികച്ച താരം: മെസ്സിയുടെ ജേഴ്സി സ്വീകരിച്ച ശേഷം ഡേവിസ് പറഞ്ഞത്!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ഗംഭീര വിജയം നേടാൻ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ തോൽപ്പിച്ചത്. സൂപ്പർ സ്ട്രൈക്കർമാരായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.മാക്ക് ആല്ലിസ്റ്റർ,മെസ്സി എന്നിവർ ഓരോ അസിസ്റ്റുകൾ സ്വന്തമാക്കി.പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് അർജന്റീന ഇന്ന് കരസ്ഥമാക്കിയത്.

മത്സരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും മെസ്സി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കനേഡിയൻ ഡിഫൻസിന് വെല്ലുവിളി സൃഷ്ടിച്ചത് ലയണൽ മെസ്സി തന്നെയായിരുന്നു.മെസ്സിയും അൽഫോൻസോ ഡേവിസും ഒരിക്കൽ കൂടി മുഖാമുഖം വന്ന മത്സരമായിരുന്നു ഇത്. മത്സരശേഷം തന്റെ ജേഴ്‌സി മെസ്സി ഡേവിസിനാണ് നൽകിയിട്ടുള്ളത്.മെസ്സിയെക്കുറിച്ച് അദ്ദേഹം പിന്നീട് സംസാരിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നാണ് ഡേവിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ ജഴ്സി ലഭിക്കുക എന്നത് വളരെ സ്പെഷ്യലായ ഒരു കാര്യമാണ്.ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ്. അദ്ദേഹത്തിനെതിരെ കളിക്കുക തന്നെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് “ഇതാണ് ഡേവിസ് പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും ബയേണും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനു ശേഷം ഡേവിസ് മെസ്സിയുടെ ജേഴ്സി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മെസ്സി നൽകിയിരുന്നില്ല.അതിനുള്ള ദുഃഖം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇരുവരും ഏറ്റുമുട്ടിയ സമയത്ത് മെസ്സി ഡേവിസിന് ജേഴ്‌സി നൽകിയിരുന്നു. ഇപ്പോൾ മെസ്സിയുടെ അർജന്റൈൻ ജേഴ്സി കൂടി ഡേവിസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *