ലോകത്തിലെ ഏറ്റവും മികച്ച വിങറാണ് നെയ്മർ, ആരാധനാപാത്രം കക്ക : പറയുന്നത് പോർച്ചുഗീസ് സൂപ്പർ താരം ജോവോ ഫെലിക്സ്!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി കേവലം 11 മത്സരങ്ങൾ കളിച്ചു 19 ഗോൾ പങ്കാളിത്തങ്ങൾ നേടികഴിഞ്ഞു. 11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് നെയ്മർ സ്വന്തമാക്കിയിട്ടുള്ളത്. ഇനി ബ്രസീലിനു വേണ്ടിയുള്ള മത്സരങ്ങളാണ് നെയ്മർ കളിക്കുക.

ഏതായാലും നെയ്മർ ജൂനിയറെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് പ്രശംസിച്ചിട്ടുണ്ട്. നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച വിങ്ങർ, അത് നെയ്മർ ജൂനിയറാണ് എന്നാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്. പ്രമുഖ ഇൻഫ്ലുവൻസറായ അഡ്രിയോട് സംസാരിക്കുന്ന വേളയിലാണ് ഫെലിക്സ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

മാത്രമല്ല മറ്റു ചില ബ്രസീലിയൻ താരങ്ങളെയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസമായ കക്ക എന്നുള്ള കാര്യം ഫെലിക്സ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അത്ലറ്റിക്കോയിലെ തന്റെ സഹതാരമായ മാത്യൂസ് കുഞ്ഞയെ കുറിച്ചും താരം സംസാരിച്ചിട്ടുണ്ട്. ആളുകൾ വിലകുറച്ചു കാണുന്ന താരമാണ് കുഞ്ഞയെന്നും എന്നാൽ അദ്ദേഹം അങ്ങനെയല്ല എന്നുമാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്.

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആരാണ് എന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ ഫെലിക്സ് തയ്യാറായില്ല. തന്റെ പരിശീലകനായ ഡിയഗോ സിമയോണിയെ ഫെലിക്സ് പരിഗണിച്ചിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം എന്നെങ്കിലുമൊരിക്കൽ അർജന്റൈൻ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിന്റെ മൈതാനമായ ലാ ബോംബനേരയിൽ കളിക്കണമെന്നുള്ള ആഗ്രഹവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇനി പോർച്ചുഗൽ ടീമിനുവേണ്ടി നേഷൻസ് ലീഗ് മത്സരങ്ങളാണ് ഫെലിക്സ്.ഈ ലാലിഗയിൽ അറ്റ്ലറ്റികോക്ക് വേണ്ടി ആറു മത്സരങ്ങൾ കളിച്ച താരത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല.മൂന്ന് അസിസ്റ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *