‘ലാ സ്കലോനേറ്റ’ വിളിയോട് താല്പര്യമില്ല : അനിഷ്‌ടം തുറന്ന് പറഞ്ഞ് സ്കലോണി!

അർജന്റൈൻ ദേശീയ ടീമിന്റെ തലവര തന്നെ മാറ്റിയെഴുതിയ ഒരു തീരുമാനമായിരുന്നു സ്‌കലോണിയെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനം.ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടി കൊടുക്കാൻ സ്‌കലോണിക്ക് സാധിച്ചിരുന്നു.മാത്രമല്ല കഴിഞ്ഞ 30 മത്സരങ്ങളിൽ ഒരൊറ്റ തോൽവി പോലും അർജന്റീന വഴങ്ങിയിരുന്നില്ല. ഇങ്ങനെ മികച്ച രൂപത്തിലാണ് അർജന്റീന സ്കലോണിക്ക് കീഴിൽ മുന്നേറി കൊണ്ടിരിക്കുന്നത്.

നിലവിൽ അർജന്റൈൻ ദേശീയ ടീമിനെ ആരാധകർ സ്നേഹപൂർവ്വം ‘ലാ സ്കലോനേറ്റ ” എന്നാണ് വിളിക്കാറുള്ളത്.എന്നാൽ ഈ വിളിയോടുള്ള തന്റെ അനിഷ്ടം ഇപ്പോൾ സ്‌കലോണി തുറന്നു പറഞ്ഞിട്ടുണ്ട്. ആ വിളി തനിക്ക് അനുയോജ്യമായി തോന്നുന്നില്ല എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ ഒരു വിളി എനിക്ക് അനുയോജ്യമായി തോന്നുന്നില്ല.പക്ഷെ എനിക്ക് കൂടുതലൊന്നും ചെയ്യാനില്ല.അർജന്റൈൻ ദേശീയ ടീമിനോടുള്ള ആരാധകരുടെ സ്നേഹമാണത്.അതിനോടുള്ള നന്ദി അല്ലാതെ എനിക്ക് മറ്റൊന്നുമില്ല.പക്ഷെ ആ വിളി എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം.ആളുകൾക്ക് അത് ഇഷ്ടപ്പെടുന്നുവെങ്കിൽ അതവർ ആസ്വദിക്കട്ടെ.അത് ടീം തിരിച്ചറിയുന്നു.ഞാൻ അതിനെ തടയാനൊന്നും പോകുന്നില്ല.കാരണം എത്ര ആളുകളാണ് അത് ഇഷ്ടപ്പെടുന്നത് എന്നെനിക്കറിയില്ലല്ലോ?അത് കുഴപ്പമൊന്നുമില്ല. പക്ഷേ സത്യം പറഞ്ഞാൽ ആ വിളി എന്നെ സംബന്ധിച്ചിടത്തോളം അനുയോജ്യമായി തോന്നുന്നില്ല ” ഇതാണ് സ്കലോണി പറഞ്ഞത്.

അർജന്റീനയുടെ അടുത്ത മത്സരം ഇക്വഡോറിനെതിരെയാണ്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *