ലാപാസിൽ ബൊളീവിയൻ വെല്ലുവിളി മറികടക്കാൻ അർജന്റീന, മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനൊരുങ്ങുകയാണ് കരുത്തരായ അർജന്റീന. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ടാണ് അർജന്റീനയുടെ വരവ്. എന്നാൽ ആരാധകർ പ്രതീക്ഷിച്ച ഒരു മികച്ച പ്രകടനം അർജന്റീനക്ക് കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ആ ക്ഷീണം രണ്ടാം മത്സരത്തിൽ അർജന്റീന തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ബൊളീവിയ എന്ന ടീമിനെക്കാൾ അർജന്റൈൻ ടീമിന് വെല്ലുവിളി സൃഷ്ടിക്കുന്നത് 3000 ലധികം മീറ്റർ ഉയർത്തിലുള്ള ലാപാസ് മൈതാനമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 നാണ് മത്സരം അരങ്ങേറുക. അതേസമയം ബ്രസീലിനോട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് നാണം കെട്ട ശേഷമാണ് ബൊളീവിയ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്നത്.
#Eliminatorias
— Selección Argentina 🇦🇷 (@Argentina) October 13, 2020
🗓 Fecha 2
⚽ @Argentina 🇦🇷 – #Bolivia 🇧🇴
⏰ 17
🧑⚖️ Diego Haro 🇵🇪
🏟 Hernando Siles, La Paz
🖥 @TyCSports y @TV_Publica
📝 https://t.co/nS64iwTGLX#EnMarchaLaIlusión 🌟🌎 pic.twitter.com/nu0orOazOB
അർജന്റീനയും ബൊളീവിയയും തമ്മിൽ ഏറ്റു മുട്ടിയ കണക്കുകൾ എടുത്തു പരിശോധിച്ചാൽ വ്യക്തമായ ആധിപത്യം അർജന്റീനക്കാണ് എന്ന് കാണാൻ സാധിക്കും. 37 തവണയാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1926-ലാണ് ആദ്യമായി ഇവർ ഏറ്റുമുട്ടിയത്. 38 മത്സരങ്ങളിൽ 26 മത്സരങ്ങളിലും അർജന്റീന തന്നെയാണ് വിജയം കൊയ്തത്. ഏഴ് മത്സരങ്ങളിൽ ബൊളീവിയ വിജയം കണ്ടപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. എന്നാൽ അവസാന മത്സരത്തിലെ റിസൾട്ട് അർജന്റീനക്ക് ഒട്ടും ആശ്വാസകരമല്ല. 2017-ൽ ഏറ്റുമുട്ടിയ മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് അർജന്റീന തോൽവി അറിഞ്ഞത്. മാത്രമല്ല മുമ്പൊരിക്കൽ ലാപാസിൽ 6-1 എന്ന സ്കോറിന് അർജന്റീന നാണംകെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് നടന്ന മത്സരത്തിൽ 7-0 എന്ന സ്കോറിന് അർജന്റീന മറുപടി നൽകിയിട്ടുമുണ്ട്.
#Eliminatorias ⚽ @Argentina 🇦🇷 y #Bolivia 🇧🇴 se enfrentaron en 38 oportunidades. A continuación, el historial de los encuentros 🧐
— Selección Argentina 🇦🇷 (@Argentina) October 12, 2020
📝 https://t.co/QUGwwIyhPj pic.twitter.com/DufPgsfBQX
കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും ചില മാറ്റങ്ങൾ വരുത്താൻ സ്കലോണി തീരുമാനിച്ചേക്കും. യുവാൻ ഫോയ്ത്തിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഫക്കുണ്ടോ മെഡിന, നെഹുവാൻ പെരെസ് എന്നിവർക്ക് അരങ്ങേറാൻ അവസരം ലഭിക്കാനും സാധ്യതകളുണ്ട്. എന്നിരുന്നാലും വലിയ മാറ്റങ്ങൾക്കൊന്നും സ്കലോണി മുതിരില്ല. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പൌലോ ദിബാല അർജന്റീനക്കൊപ്പമില്ല. സ്പോർട്സ്കീഡ നൽകിയ ഇരുടീമുകളുടെയും സാധ്യത ഇലവനുകൾ താഴെ നൽകുന്നു.
Bolivia Predicted XI (4-5-1): Carlos Lampe; Jesús Manuel Sagredo Chávez, Gabriel Valverde, Luis Eduardo, Jose Sagredo; Bruno Miranda, Paul Arano, Carlos Áñez, Cristhian Árabe, Jhasmani Campos; César Menacho
Argentina Predicted XI (4-3-2-1): Franco Armani; Gonzalo Montiel, Lucas Martinez Quarta, Nicolas Otamendi, Nicolas Tagliafico; Exequiel Palacios, Leandro Paredes, Marcos Acuna; Lionel Messi, Alejandro Gomez; Lautaro Martinez