ലയണൽ മെസ്സി റെഡി,അർജന്റൈൻ ക്യാമ്പിലെ ഏറ്റവും പുതിയ വിവരങ്ങൾ.

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം അർജന്റീന നാളെയാണ് കളിക്കുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം 3:30ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

ലയണൽ മെസ്സി കഴിഞ്ഞദിവസം തനിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഒരു മുൻകരുതൽ എന്ന നിലയിലാണ് മെസ്സി തനിച്ച് പരിശീലനം നടത്തിയിരുന്നത്. എന്നാൽ മെസ്സി ഇപ്പോൾ ടീമിനോടൊപ്പം പരിശീലനം വീണ്ടും ആരംഭിച്ചിട്ടുണ്ട്.അർജന്റൈൻ ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിവരം മെസ്സി ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു എന്നുള്ളതാണ്.

സൗദി അറേബ്യക്ക് എതിരെയുള്ള ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു കാര്യം പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ക്രിസ്റ്റ്യൻ റൊമേറോയും ഇപ്പോൾ പൂർണ്ണ സജ്ജനായിട്ടുണ്ട്. അദ്ദേഹവും നാളത്തെ മത്സരം കളിക്കാൻ റെഡിയാണ്. ആശങ്കയുണ്ടായിരുന്ന മറ്റൊരു താരം മാർക്കോസ് അക്കൂഞ്ഞയാണ്. പക്ഷേ അദ്ദേഹവും ഇപ്പോൾ നല്ല രൂപത്തിൽ പരിശീലനം നടത്തിക്കൊണ്ട് ആദ്യമത്സരത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.

കൂടാതെ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന പപ്പു ഗോമസും ഇപ്പോൾ നല്ല രീതിയിൽ പരിശീലനം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നുള്ളത് ഒരിക്കൽ കൂടി പരിശോധിച്ചതിന് ശേഷമേ തീരുമാനിക്കപ്പെടുകയുള്ളൂ. അദ്ദേഹത്തിന്റെ സ്ഥാനത്ത് അലക്സിസ് മാക്ക് ആല്ലിസ്റ്റർക്കാണ് ഇപ്പോൾ സാധ്യത കൽപ്പിക്കുന്നത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം നിലവിൽ ആശങ്കപ്പെടാൻ ഒന്നുമില്ല.ഒരു ട്രെയിനിങ് കൂടിയാണ് ഇനി അർജന്റീനക്ക് മത്സരത്തിനു മുന്നേ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *