ലയണൽ മെസ്സിയുടെ ബോഡി ഗാർഡ്,ഡി പോളിന്റെ പ്രതികരണം ഇങ്ങനെ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം അർജന്റീനക്ക് വേണ്ടി നടത്തിയിട്ടുള്ളവരാണ് ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും. വേൾഡ് കപ്പ് നേട്ടത്തിൽ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും ലയണൽ മെസ്സിയോടൊപ്പം സമയം ചിലവഴിക്കുന്ന ഒരു താരമാണ് ഡി പോൾ. മാത്രമല്ല മെസ്സിയുടെ കാര്യത്തിൽ മറ്റുള്ള താരങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ കരുതൽ ഡി പോൾ കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ മെസ്സിയുടെ ബോഡിഗാർഡ് എന്നാണ് സോഷ്യൽ മീഡിയയിലൊക്കെ പലരും ഡി പോളിനെ വിശേഷിപ്പിക്കാറുള്ളത്.

ഡി പോൾ പുതുതായി അർജന്റീന മാധ്യമമായ Tyc സ്പോർട്സിന് ഒരു അഭിമുഖം നൽകിയിരുന്നു. ലയണൽ മെസ്സിയുടെ ബോഡിഗാർഡ് എന്ന വിശേഷണത്തെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചിരുന്നു. ലയണൽ മെസ്സി തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ ആവശ്യപ്പെടാറുണ്ട് എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ എന്നോട് പറയാറുണ്ട്. ഞാൻ മെസ്സിയെ വളരെയധികം സ്നേഹിക്കുന്നു,അതുകൊണ്ടുതന്നെയാണ് ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാവുന്നത്. ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിക്കാറുണ്ട്.അദ്ദേഹം എന്നോടുള്ള സ്നേഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഇന്നലെ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നിട്ട് പോലും അദ്ദേഹം ഇന്നലെ എനിക്ക് മെസ്സേജ് അയക്കുകയും എന്റെ കാലിന് എങ്ങനെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു.ലയണൽ മെസ്സിയോടൊപ്പം സമയം ചിലവഴിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾ പരസ്പരം ഒരുപാട് തമാശകൾ പങ്കുവെക്കാറുണ്ട്. മനോഹരമായ ഒരു ഗ്രൂപ്പ് തന്നെയാണ് ഞങ്ങളുടേത് “ഡി പോൾ പറഞ്ഞു

ഈ മാസത്തിന്റെ അവസാനം ഇനി അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിക്കുക.പനാമ,സുറിനെയിം എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *