ലക്ഷ്യം ഫൈനൽ മാത്രം, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30-നാണ് ഈ മത്സരം അരങ്ങേറുക. കൊളംബിയയെ പരാജയപ്പെടുത്തിയാൽ ഒരു ക്ലാസിക്ക് ഫൈനലാണ് ആരാധകരെ കാത്തിരിക്കുക. ഫൈനൽ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരിശീലകൻ സ്കലോണി പ്രഖ്യാപിച്ചു കഴിഞ്ഞു. അവസാന രണ്ട് മത്സരങ്ങളിലെ തകർപ്പൻ പ്രകടനം സ്കലോണിക്ക് ആശ്വാസം നൽകുന്നതാണ്.
#SelecciónArgentina Scaloni palpitó las semis: del "queremos llegar a la final" al "objetivo mínimo" cumplido
— TyC Sports (@TyCSports) July 5, 2021
🇦🇷 El DT brindó una conferencia de prensa al llegar a Brasilia: no confirmó la formación para el encuentro de #CopaAmérica.https://t.co/Z43Sx0McWH
ഏതായാലും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ സ്കലോണി അണിനിരത്തിയേക്കുമെന്നാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെയായിരുന്നു അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നത്. അതേ താരങ്ങൾ തന്നെയാണ് കൊളംബിയക്കെതിരെയും കളത്തിലിറങ്ങുക. പരിക്ക് മൂലം പുറത്തിരിക്കുന്ന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ ഈ മത്സരത്തിലും കളിക്കാൻ സാധ്യതയില്ല. ടിവൈസി സ്പോർട്സ് നൽകുന്ന അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Emiliano Martínez; Nahuel Molina, Germán Pezzella, Nicolás Otamendi, Marcos Acuña; Rodrigo De Paul, Leandro Paredes, Giovani Lo Celso; Lionel Messi, Lautaro Martínez and Nicolás González.