ലക്ഷ്യം കോപ്പ അമേരിക്ക കിരീടം തന്നെ, മെസ്സിയും പറയുന്നു!
ഈ വരുന്ന കോപ്പ അമേരിക്ക കിരീടം നേടൽ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി.കഴിഞ്ഞ ദിവസം അർജന്റീന ദേശീയ ടീമിനൊപ്പമുള്ള ഒഫീഷ്യൽ പ്രസിനോട് സംസാരിക്കുകയായിരുന്നു മെസ്സി. അർജന്റീനക്കൊപ്പം കിരീടം നേടുക എന്നുള്ളത് ഏറ്റവും വലിയ സ്വപ്നമാണെന്നും ഇത്തവണയും കിരീടം തന്നെയാണ് ലക്ഷ്യമെന്നുമാണ് മെസ്സി പ്രസ്താവിച്ചിരിക്കുന്നത്. വളരെ മികച്ച ഗ്രൂപ്പ് ആണ് നിലവിൽ അർജന്റീനക്കുള്ളതെന്നും മികച്ച രീതിയിൽ തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ തങ്ങൾ ശ്രമിക്കുമെന്നും മെസ്സി അറിയിച്ചു. കോപ്പ അമേരിക്കക്ക് മുന്നോടിയായി രണ്ട് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. ചിലി, കൊളംബിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ മെസ്സിയും സംഘവും.
LA ILUSIÓN DEL 🔟🇦🇷🤩#Messi habló con la prensa oficial de la Selección y se mostró feliz e ilusionado de cara a la #CopaAmérica.
— TyC Sports (@TyCSports) May 31, 2021
"Siempre es una ilusión, es una competición especial con la Selección. Sea cual sea, siempre queremos ganar. siempre es el objetivo. pic.twitter.com/FW65U5t11E
” ഞങ്ങൾ വളരെയധികം ആവേശഭരിതരാണ്. കാര്യങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ഞങ്ങൾക്ക് ഒരു ഗുഡ് ഇമേജ് തന്നെയാണ് സമ്മാനിച്ചത്.പക്ഷേ അങ്ങനെ നിൽക്കാൻ ഞങ്ങൾക്കാവില്ല. വളരേണ്ടതുണ്ട്.അവസാനയോഗ്യത മത്സരങ്ങൾ എല്ലാം തന്നെ മികച്ചതായിരുന്നു. നിർഭാഗ്യവശാൽ അതിന് ശേഷം ഇപ്പോഴാണ് ഒരുമിച്ചു ചേരാൻ സാധിക്കുന്നത്.പക്ഷേ സാധ്യമാവുന്ന വിധത്തിൽ എത്രയും പുരോഗതി പ്രാപിക്കാൻ ഞങ്ങൾ ശ്രമിക്കും.കിരീടം നേടുക എന്നുള്ളത് ഏറ്റവും വലിയ സ്വപ്നമാണ്. നാഷണൽ ടീമിനൊപ്പം കളിക്കുന്നത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ കോമ്പിറ്റീഷനായിരിക്കും.എന്തൊക്കെയായാലും ഞങ്ങൾക്ക് കിരീടം നേടണം. അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.ടീം ഒന്നടങ്കം അതിനുള്ള ഒരുക്കത്തിലാണ്. വളരെയധികം യുണൈറ്റഡായ ഒരു ഗ്രൂപ്പ് ആണ് അർജന്റീനക്കുള്ളത്.സ്കലോണിക്ക് കീഴിൽ ശക്തി പ്രാപിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.അത് വഴി വെല്ലുവിളികൾ ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാവും ” മെസ്സി പറഞ്ഞു.
🗣 Messi y su ilusión con la Copa América: “Es una competición especial con la #SelecciónArgentina” 🇦🇷
— TyC Sports (@TyCSports) May 30, 2021
El capitán argentino se mostró feliz de volver a vestir la camiseta albiceleste y se refirió a los compromisos que se les vienen.https://t.co/dJXfk5DVSK