ലക്ഷ്യം കിരീടം,മെസ്സിയും സംഘവും ഖത്തറിൽ!
വേൾഡ് കപ്പിന് മുന്നോടിയായുള്ള ഏക സൗഹൃദ മത്സരത്തിൽ UAE യെ പരാജയപ്പെടുത്താൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു അർജന്റീന വിജയം സ്വന്തമാക്കിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി സൂപ്പർ താരം ഡി മരിയയാണ് അർജന്റീനക്ക് വേണ്ടി തിളങ്ങിയത്. ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
അതേസമയം ഈ മത്സരത്തിനു ശേഷം അർജന്റീനയുടെ ടീം ഖത്തറിൽ തന്നെ എത്തിയിട്ടുണ്ട്. ഖത്തറിലാണ് ഇനി അർജന്റീന ഒരുക്കങ്ങൾ നടത്തുന്നത്. ദോഹയിലെ ഖത്തർ യൂണിവേഴ്സിറ്റിയിലാണ് അർജന്റീന താരങ്ങൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
La Selección Argentina ya está en Qatar 🇦🇷
— TyC Sports (@TyCSports) November 17, 2022
Tras un vuelo de más de una hora desde Abu Dhabi, el plantel de Scaloni aterrizó en Doha mientras una multitud lo espera en la concentración de la Universidad de Qatar.https://t.co/OQDLFwgnIJ
നവംബർ 22 ആം തീയതിയാണ് അർജന്റീന ആദ്യ മത്സരം കളിക്കുക.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിനുള്ള തയ്യാറെടുപ്പുകളാണ് അർജന്റീന ഇനി നടത്തുക. ഖത്തർ യൂണിവേഴ്സിറ്റിയിൽ തന്നെ ട്രെയിനിങ് ഗ്രൗണ്ടും ജിമ്മും സ്വിമ്മിങ് പൂളുമൊക്കെ അർജന്റീനക്ക് ലഭ്യമാണ്.
വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജന്റീന. ഇന്നലത്തെ മത്സരത്തിൽ വിജയിച്ചതോടുകൂടി 36 മത്സരങ്ങൾ പരാജയം അറിയാതെ പൂർത്തിയാക്കാൻ ദേശീയ ടീമിനെ സാധിച്ചിരുന്നു. പരിക്കിന്റെ ചില പ്രശ്നങ്ങൾ ടീമിൽ ഉണ്ടെങ്കിലും അതൊന്നും നിലവിലെ ടീമിനെ ബാധിക്കുകയില്ല. താരങ്ങൾ എല്ലാവരും മികച്ച ഫോമിലാണ് എന്നുള്ളത് അർജന്റീനക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.