മത്സരത്തിനിടെ അയാക്സ് താരത്തിന്റെ തല എറിഞ്ഞു പൊട്ടിച്ചു, ആരാധകൻ അറസ്റ്റിൽ!

ഇന്നലെ ഡച്ച് കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ അയാക്സും ഫെയെനൂർദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഫെയനൂർദിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിലേക്ക് പ്രവേശിക്കാൻ അയാക്സിന് സാധിച്ചിരുന്നു. ഇനി ഫൈനൽ മത്സരത്തിൽ PSV ഐന്തോവനാണ് അയാക്സിന്റെ എതിരാളികൾ.

എന്നാൽ ഈ മത്സരത്തിനിടെ നിരവധി തവണ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു.ഒരുതവണ മത്സരം നിർത്തിവെക്കുകയും ചെയ്തിരുന്നു. അതായത് ഫെയെനൂർദ് ആരാധകരുടെ പ്രവർത്തികളായിരുന്നു മത്സരത്തിന് തടസ്സമായിരുന്നത്.അതിരുവിട്ട സ്മോക്കിന്റെ പ്രയോഗം മത്സരത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അതുമാത്രമല്ല,അയാക്സ് സൂപ്പർ താരമായ ക്ലാസെന്റെ നേരെ മത്സരത്തിനിടയിൽ ആക്രമണം ഉണ്ടായിരുന്നു. കോർണർ ഫ്ലാഗിന്റെ അടുത്ത് വച്ച് ഒരു ആരാധകൻ സിഗരറ്റ് ലൈറ്റർ കൊണ്ട് ക്ലാസനെ എറിയുകയായിരുന്നു. അദ്ദേഹത്തിന്റെ തലയിലാണ് അത് വന്ന് പതിച്ചത്. മാത്രമല്ല ചോര ഒലിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ താരത്തെ പിൻവലിക്കുകയും ചെയ്തു.

എന്നാൽ താരത്തെ ആക്രമിച്ച ആരാധകനെ ഇപ്പോൾ പോലീസ് പിടികൂടിയിട്ടുണ്ട്.ഫെയനൂർദ് ആരാധകരുടെ മോശം പ്രവർത്തികൾക്കെതിരെ വലിയ വിമർശനമാണ് ഡച്ച് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഡച്ച് ലീഗിൽ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് രണ്ട്നെതിരെ മൂന്നു ഗോളുകൾക്ക് അയാക്സിനെ പരാജയപ്പെടുത്താൻ ഫെയെനൂർദിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!