റോഡ്രിഗോക്ക് നേരിടേണ്ടിവന്നത് ക്രൂരമായ വംശിയാധിക്ഷേപം, പ്രതികരണവുമായി ബ്രസീലിയൻ താരം!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ അർജന്റീനയുടെ പരാജയപ്പെട്ടിരുന്നു. മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. ഈ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയും ലയണൽ മെസ്സിയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഭീരുക്കൾ എന്നായിരുന്നു ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോയ അർജന്റീന ടീമിനെ റോഡ്രിഗോ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ ഈ മത്സരത്തിനുശേഷം ക്രൂരമായ വംശീയാധിക്ഷേപത്തിന് ഇരയായിരിക്കുകയാണ് റോഡ്രിഗോ. സോഷ്യൽ മീഡിയയിലൂടെയാണ് നിരവധി അധിക്ഷേപങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. കുരങ്ങന്റെയും വാഴപ്പഴത്തിന്റെയും ചിത്രങ്ങളും ഇമോജികളും റോഡ്രിഗോക്ക് മെസ്സേജുകളായികൊണ്ട് ലഭിക്കുകയായിരുന്നു. മെസ്സിയുമായി നടത്തിയ ആർഗുമെന്റിനാലാണ് റോഡ്രിഗോക്ക് റേസിസം നേരിടേണ്ടി വന്നതെന്ന് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്നെ അധിക്ഷേപിക്കുന്ന മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ റോഡ്രിഗോ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.മാത്രമല്ല ഈ റേസിസത്തിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്രിഗോ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

“റേസിസ്റ്റുകൾ എപ്പോഴും അവരുടെ പണി തുടർന്നുകൊണ്ടിരിക്കും. എനിക്ക് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് അധിക്ഷേപങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.അത് ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നു.അവർ പ്രതീക്ഷിക്കുന്ന പോലെ നമ്മൾ പെരുമാറിയിട്ടില്ലെങ്കിൽ,അവരെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും നമ്മൾ ചെയ്താൽ,അവർ നമ്മെ ആക്രമിക്കുമ്പോൾ നമ്മൾ തലതാഴ്ത്തിയിട്ടില്ലെങ്കിൽ,അവരുടെ മാത്രമാണെന്ന് ധരിച്ചുവെക്കുന്ന സ്ഥലത്തേക്ക് നമ്മൾ കയറിച്ചെന്നാൽ,ഈ റെസിസ്റ്റുകൾ അവരുടെ ക്രിമിനൽ സ്വഭാവം പുറത്തെടുക്കും.വംശീയമായ അധിക്ഷേപങ്ങളാണ് അവർ ആദ്യം നടത്തുക. പക്ഷേ അത് അവരുടെ ദൗർഭാഗ്യമാണ്, കാരണം ഞങ്ങൾ ഒരിക്കലും അവസാനിപ്പിക്കാൻ പോകുന്നില്ല ” ഇതായിരുന്നു റോഡ്രിഗോ പറഞ്ഞിരുന്നത്.

അർജന്റീന ആരാധകരിൽ നിന്ന് തന്നെയാണ് ഈ അധിക്ഷേപങ്ങൾ റോഡ്രിഗോക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്.റോഡ്രിഗോയുടെ സഹതാരമായ വിനീഷ്യസ് ജൂനിയർ ഏറെക്കാലമായി റേസിസത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. റോഡ്രിഗോ സോഷ്യൽ മീഡിയയിൽ ഈ പ്രതികരണം നടത്തിയതിന് പിന്നാലെ എല്ലാവരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *