റോട്ടെഷൻ ഉണ്ടാവുമെന്ന് പോർച്ചുഗൽ പരിശീലകൻ, ക്രിസ്റ്റ്യാനോ ഇന്നിറങ്ങുമോ? സാധ്യത ഇലവൻ ഇതാ!

ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ കളത്തിലേക്കിറങ്ങുന്നുണ്ട്.ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.കൂട്ടത്തിൽ പോർച്ചുഗൽ ടീമിൽ താരങ്ങളെ റൊട്ടേറ്റ് ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.സാന്റോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അടുത്ത മത്സരത്തിൽ മികച്ചത് ലഭിക്കാൻ റൊട്ടേഷന് വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങൾക്ക് ഒരുപാട് ക്വാളിറ്റി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ താരങ്ങളെ മാറിമാറി ഉപയോഗിക്കാൻ ഞങ്ങൾക്ക് സാധിക്കും. പ്ലാനിന് വലിയ നഷ്ടമൊന്നും സംഭവിക്കുകയുമില്ല ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇതോടൊപ്പം പോർച്ചുഗീസ് സോക്കർ ഡോട്ട് കോം ഒരു സാധ്യത ഇലവനും നൽകിയിട്ടുണ്ട്. ഇത് പ്രകാരം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുമെന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. പോർച്ചുഗല്ലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Patricio, Cancelo, Danilo, Pepe, Guerreiro, Bernardo, Neves, William, Guedes, Ronaldo, Jota

കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. മാത്രമല്ല മികച്ച വിജയം നേടാൻ പോർച്ചുഗല്ലിന് സാധിക്കുകയും ചെയ്തിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പറങ്കികൾ ഇന്നിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *