ബ്രസീൽ ഭയക്കുക,സൂപ്പർ താരനിരയുമായാണ് സെർബിയ വരുന്നത്!

ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ആദ്യമത്സരത്തിനു വേണ്ടി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.ആദ്യമത്സരം വിജയിച്ചു തുടങ്ങുക എന്നുള്ളത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം നിർണായകമായ കാര്യമാണ്.

എന്നാൽ സെർബിയ ഒട്ടും മോശമല്ല.സൂപ്പർ താരനിരയുമായാണ് സെർബിയ ഈ മത്സരത്തിനു വരുന്നത്.അവസാനത്തെ മത്സരങ്ങളിലൊക്കെ മിന്നുന്ന വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും അവരുടെ സാധ്യത ലൈനപ്പ് ഒന്ന് പരിശോധിക്കാം.

ഗോൾ കീപ്പറായി കൊണ്ട് സാവിച്ചാണ് ഇടം നേടുക. പ്രതിരോധനിരയിൽ പവ്ലോവിച്ച്,വെൽകോവിച്ച്,മിലങ്കോവിച്ച് എന്നിവരാണ് ഇടം കണ്ടെത്തുക.

സെവിയ്യയുടെ ഗുഡൽച്ചും ലാസിയോയുടെ സാവിച്ചും മധ്യനിരയിൽ ഇടം നേടുക. കൂടാതെ സൂപ്പർ താരങ്ങളായ കോസ്റ്റിച്ച്,ടാഡിച്ച്,സിവ്കോവിച്ച് എന്നിവരും ഉണ്ടാകും.കോസ്റ്റിച്ച് യുവന്റസിന്റെയും ടാഡിച്ച് അയാക്സിന്റെയും സൂപ്പർ താരങ്ങളാണ്.

മുന്നേറ്റ നിരയിൽ സ്ട്രൈക്കർമാർ ആയിക്കൊണ്ട് വ്ലഹോവിച്ച്,മിട്രോവിച്ച് എന്നിവരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടുപേരും മികച്ച താരങ്ങളാണ്. പ്രത്യേകിച്ച് മിട്രോവിച്ച് ഈ പ്രീമിയർ ലീഗിൽ 9 ഗോളുകൾ നേടിയിട്ടുള്ള സൂപ്പർ താരമാണ്.

ചുരുക്കത്തിൽ ബ്രസീൽ കരുതേണ്ടത് സെർബിയയുടെ മധ്യനിരയെയും മുന്നേറ്റ നിരയെയുമാണ്. ബ്രസീലിന്റെ ഡിഫൻസിന് ഇന്ന് പിടിപ്പത് പണി ഉണ്ടാവാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!