റൊമേറോയുടെ കാര്യം സംശയത്തിൽ, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിനുള്ള ഒരുക്കത്തിലാണിപ്പോൾ ലയണൽ മെസ്സിയും സംഘവും. ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.ഇന്ത്യൻ സമയം ഞായറാഴ്ച്ച പുലർച്ചെ 6:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ കളിക്കുന്ന കാര്യം സംശയത്തിലാണ്. താരത്തിന്റെ കാൽമുട്ടിന് ചെറിയ പരിക്കുണ്ട്. പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം താരം കളിക്കാൻ നൂറ് ശതമാനം ഫിറ്റല്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരത്തിന് ക്വാർട്ടർ കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്കലോണി താരത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യം സംശയത്തിലാണ്.
മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യത ഇലവൻ കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സ് പുറത്തു വിട്ടിരുന്നു. ഇത് പ്രകാരം ഗോൾകീപ്പറുടെ സ്ഥാനത്ത് അർമാനിക്ക് പകരം എമിലിയാനോ മാർട്ടിനെസ് തിരിച്ചെത്തും. ഡിഫൻസിലാണ് ഇപ്പോൾ സംശയങ്ങളുള്ളത്. നഹുവെൽ മൊളിനയും നിക്കോളാസ് ഓട്ടമെന്റിയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. റൊമേറോ കളിക്കാൻ തയ്യാറായാൽ താരത്തെ കളിപ്പിക്കും. അല്ലാത്ത പക്ഷം ജർമ്മൻ പെസല്ലയായിരിക്കും ഡിഫൻസിൽ. ലെഫ്റ്റ് ബാക്ക് പൊസിഷനും സ്കലോണിക്ക് സംശയങ്ങളുണ്ട്. ടാഗ്ലിയാഫിക്കോ, അക്യുന എന്നിവരിൽ ആരെ കളിപ്പിക്കണമെന്നുള്ളത് സ്കലോണി തീരുമാനിച്ചിട്ടില്ല.
La #Selección empieza a definirse: Romero, complicado e indicios en la mitad de la cancha
— TyC Sports (@TyCSports) July 1, 2021
El defensor probó, no está bien y no llegaría al partido con #Ecuador, mientras que De Paul y Paredes se perfilan para estar de arranque en el medio. https://t.co/eiAurd9YGP
മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാൽ ഗൈഡോ റോഡ്രിഗസ്, ലോ സെൽസോ എന്നിവരിൽ ആരെ കളിപ്പിക്കണമെന്നുള്ളതിൽ പരിശീലകന് സംശയം നിലനിൽക്കുന്നുണ്ട്. മുന്നേറ്റനിരയിൽ ലയണൽ മെസ്സിയും ലൗറ്ററോ മാർട്ടിനെസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പക്ഷേ നിക്കോളാസ് ഗോൺസാലസ്, പപ്പു ഗോമസ് എന്നിവരിൽ ആരെ കളിപ്പിക്കുമെന്ന കാര്യത്തിലും സ്കലോണി തീരുമാനം കൈകൊണ്ടിട്ടില്ല.. അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.
Emiliano Martínez next Saturday ; Nahuel Molina, Pezzella or Romero, Otamendi, Acuña or Tagliafico; De Paul, Paredes, Rodríguez or Lo Celso; Lionel Messi, Lautaro Martínez and Nicolás González or Papu Gómez.