റെക്കോർഡ് സ്വന്തമാക്കി എമി, വിശ്രമിക്കാൻ സമയമില്ലെന്ന് താരം!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ പെറുവിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ മത്സരത്തിൽ അസിസ്റ്റ് നേടിയിട്ടുള്ളത്.

അർജന്റീനയുടെ ഗോൾവല കാത്തത് എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു.മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർജന്റീന ദേശീയ ടീമിന് വേണ്ടി ആകെ 49 മത്സരങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് പുതിയൊരു റെക്കോർഡാണ്. അർജന്റീന ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്ന് ഗോൾ കീപ്പർമാരിൽ ഒരാളാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ മൂന്നാം സ്ഥാനത്ത് എത്താൻ എമിക്ക് സാധിച്ചു.2021ൽ ആയിരുന്നു അദ്ദേഹം അരങ്ങേറ്റം നടത്തിയിരുന്നത്.

അർജന്റീനയുടെ ഈ വർഷത്തെ മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അർജന്റീന ഒരുപാട് അഭിമാനിക്കണമെന്നാണ് ഇതേക്കുറിച്ച് എമി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗത്ത് അമേരിക്കയുടെ ചാമ്പ്യന്മാർ ഞങ്ങളാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഞങ്ങളാണ്.ഇക്കാര്യത്തിൽ ഞങ്ങൾ അഭിമാനം കൊള്ളേണ്ടതുണ്ട്.ഇനിയും അർജന്റീന ടീമിന് വേണ്ടി കളിക്കണമെങ്കിൽ ഞങ്ങൾ ക്ലബ്ബുകൾക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.അതിനർത്ഥം ഞങ്ങൾക്ക് വിശ്രമിക്കാൻ സമയമില്ല എന്നതാണ് ” ഇതാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് അർജന്റീനക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ എമിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് രണ്ട് തവണ യാഷിൻ ട്രോഫി താരം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *