രാജിവെക്കുമെന്നുള്ള അഭ്യൂഹം ശക്തം,ടിറ്റെ പറഞ്ഞതിങ്ങനെ!

കഴിഞ്ഞ ദിവസമാണ് ബ്രസീലിന്റെ ദേശീയ ടീമിൽ പ്രതിസന്ധികൾ രൂക്ഷമായത്. കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട് ബ്രസീൽ താരങ്ങളും സിബിഎഫും രണ്ട് തട്ടിലാണ് എന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തൽ. കോപ്പയിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന് ബ്രസീൽ താരങ്ങൾ അറിയിച്ചിട്ടും സിബിഎഫ് ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. ബ്രസീലിയൻ താരങ്ങളുടെ അഭിപ്രായത്തോടൊപ്പമാണ് നിലവിൽ പരിശീലകൻ ടിറ്റെ നിലകൊള്ളുന്നത്. ഇത്‌ സിബിഎഫിനെ ചോദിപ്പിച്ചതായാണ് ഗ്ലോബോയുടെ കണ്ടെത്തൽ. മുമ്പ് തന്നെ സിബിഎഫ് പ്രസിഡന്റിന് ടിറ്റെയുമായി ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴത് വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഏതായാലും ടിറ്റെ രാജിവെച്ചേക്കുമെന്നുള്ള തരത്തിലുള്ള റൂമറുകൾ സജീവമാണ്.

വരുന്ന പരാഗ്വക്കെതിരെയുള്ള യോഗ്യത മത്സരത്തിന് ശേഷം ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരങ്ങളും ടിറ്റെയുമുൾപ്പെടുന്ന മുഴുവൻ ബ്രസീൽ അംഗങ്ങളുടെയും തീരുമാനമാണ് കോപ്പയിൽ പങ്കെടുക്കേണ്ടതില്ല എന്നുള്ളതും തങ്ങളുടെ നിലപാട് തങ്ങൾ വ്യക്തമാക്കി കഴിഞ്ഞതായും ബ്രസീൽ നായകൻ കാസമിറോ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധിയും റൂമറുകളുമൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിറ്റെ. താൻ ശാന്തനാണ് എന്നാണ് ഈ പ്രശ്നങ്ങളെ കുറിച്ച് ടിറ്റെ പറഞ്ഞത്.

“ഞാൻ എന്റെ ജോലി സാധാരണ രീതിയിൽ ചെയ്തു പോവുന്നു.ഞാൻ എപ്പോഴും അങ്ങനെയാണ് ചെയ്യാറുള്ളത്.ഞാൻ എപ്പോഴും അസാധാരണമായ ഒരുത്തരം സൂക്ഷിച്ചു വെക്കാറുണ്ട്.ഒബാമ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണത്.ചില ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ പ്രശ്നങ്ങൾ ചെറുതാണ്.അവർ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളും ഭക്ഷണപ്രതിസന്ധിയും നേരിടുന്നുണ്ടാവാം. അത്‌ വെച്ച് നോക്കുമ്പോൾ എന്റെ പ്രശ്നം ചെറുതാണ്.എന്റെ പ്രശ്നങ്ങൾ വളരെ ലളിതതമാണ്. സമ്മർദ്ദം സാധാരണരീതിയിൽ തന്നെയൊള്ളൂ ” ഒബാമയെ ഉദ്ധരിച്ചു കൊണ്ട് ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *