രക്ഷകനായി എമി മാർട്ടിനസ്,ഹോളണ്ടും കടന്ന് അർജന്റീന സെമിയിൽ!
ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വിജയം നേടിയിട്ടുള്ളത്.ഇതോടെ സെമിഫൈനലിൽ പ്രവേശിച്ച അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്.
രണ്ട് പെനാൽറ്റികൾ തടുത്തിട്ട എമി മാർട്ടിനസാണ് അർജന്റീനയുടെ രക്ഷകനായി മാറിയത്. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.
ARGENTINA ARE WORLD CUP SEMI-FINALISTS 🇦🇷🔥 pic.twitter.com/CTX3nQEudP
— 433 (@433) December 9, 2022
35ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ മൊളീനയാണ് ഗോൾ നേടിയിട്ടുള്ളത്.73ആം മിനുട്ടിൽ പെനാൽറ്റിലൂടെ ലയണൽ മെസ്സി അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ പകരക്കാരനായി വന്ന വെഗോസ്റ്റ് അവസാനത്തിൽ രണ്ട് ഗോളുകൾ നേടുകയായിരുന്നു. ഇതോടെ നിശ്ചിത സമയത്ത് മത്സരം 2-2 എന്ന സ്കോറിൽ സമനിലയിൽ അവസാനിച്ചു.
അധികസമയത്ത് 2 ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.വാൻ ഡൈക്ക്,ബെർഗുവിസ് എന്നിവരുടെ പെനാൽറ്റികൾ എമി മാർട്ടിനസ് സേവ് ചെയ്തതോടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു. ഏതായാലും സെമിഫൈനൽ മത്സരത്തിൽ മോഡ്രിച്ചും മെസ്സിയും തമ്മിൽ മാറ്റുരയ്ക്കുന്ന ഒരു മത്സരം കാണാൻ സാധിചേ ക്കും.