യുഎസിൽ ഇമ്പാക്ട് ഉണ്ടാക്കാൻ മെസ്സി MLSലേക്ക് വരേണ്ട ആവിശ്യമില്ല : റമിരെസ്
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് ക്ലബുമായി ഒരു വർഷത്തെ കരാർ കൂടിയാണ് അവശേഷിക്കുന്നത്. ഈ കരാർ മെസ്സി ദീർഘിപ്പിക്കുമോ അതല്ലെങ്കിൽ ക്ലബ്ബ് വിടുമോ എന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്. പക്ഷേ മെസ്സി അമേരിക്കൻ ലീഗായ MLS ൽ കളിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇടക്കിടക്ക് ഫുട്ബോൾ ലോകത്ത് സജീവമാവാറുണ്ട്. MLS ൽ കളിക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ മെസ്സി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഏതായാലും MLS ക്ലബ്ബായ ഷാർലെറ്റിന്റെ പരിശീലകനായ മിഗെൽ എയ്ഞ്ചൽ റമിരെസ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് യുഎസിൽ ഫുട്ബോളിന്റെ പ്രചാരം വർധിപ്പിക്കാൻ വേണ്ടി മെസ്സി MLS ലേക്ക് വരേണ്ട ആവശ്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അല്ലാതെ തന്നെ മെസ്സി ഇവിടെ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.റമിരെസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 7, 2022
” ഈ സമൂഹത്തിൽ ഫുട്ബോളിന്റെ പ്രചാരം വർധിപ്പിക്കാൻ വേണ്ടി ലയണൽ മെസ്സി MLS ലേക്ക് വരേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അദ്ദേഹം ഇവിടെ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.ലാറ്റിൻ കമ്മ്യൂണിറ്റി മാത്രമല്ല ഇവിടെ ഫുട്ബോളിൽ ആകൃഷ്ടരായിട്ടുള്ളത്. മറിച്ച് ഒരുപാട് അമേരിക്കക്കാർ ഇപ്പോൾ ഫുട്ബോൾ കളിക്കുന്നുണ്ട്. ഈ രാജ്യത്ത് ഫുട്ബോളിന് നിലവിൽ വലിയൊരു വളർച്ച തന്നെ ഉണ്ടായിട്ടുണ്ട്. ഫുട്ബോൾ ഇവിടെ നേടിയെടുത്തത് ഇതുവരെ ബാസ്ക്കറ്റ് ബോളോ റഗ്ബിയോ നേടിയെടുത്തിട്ടില്ലെന്ന് പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട് ” ഇതാണ് റമിരെസ് പറഞ്ഞിട്ടുള്ളത്.
ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിക്ക് ലയണൽ മെസ്സിയിൽ വലിയ താല്പര്യമുണ്ട് എന്നുള്ളത് നേരത്തെതന്നെ വ്യക്തമായതാണ്.ഹിഗ്വയ്ൻ,സ്ലാട്ടൻ,റൂണി എന്നിവരൊക്കെ MLS ൽ കളിച്ച സൂപ്പർതാരങ്ങളാണ്.