മെസ്സി vs ക്രൊയേഷ്യ, മുൻകാല കണക്കുകൾ അർജന്റീനക്ക് ആശ്വാസകരമോ?
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ബ്രസീലിനെ കീഴടക്കി കൊണ്ടാണ് ഇപ്പോൾ ക്രൊയേഷ്യ ഈ മത്സരത്തിന് വരുന്നത്.
ഏതായാലും മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി തന്നെയാണ് അർജന്റീന ആരാധകരുടെ ഏറ്റവും വലിയ പ്രതീക്ഷകൾ. വേൾഡ് കപ്പിൽ മെസ്സി നാല് ഗോളുകൾ നേടിയിട്ടുണ്ട്.മെസ്സി ഇറങ്ങിത്തിരിച്ചാൽ ഫൈനലിലേക്ക് പ്രവേശിക്കുക എന്നുള്ളത് അർജന്റീനക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ല.
ഏതായാലും മെസ്സിയും ക്രൊയേഷ്യയും തമ്മിൽ മുഖാമുഖം വന്ന മത്സരങ്ങളുടെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. മൂന്ന് തവണയാണ് മെസ്സി ക്രൊയേഷ്യക്കെതിരെ കളിച്ചിട്ടുള്ളത്. അതിൽ രണ്ടു മത്സരങ്ങളിലും അർജന്റീന പരാജയപ്പെടുകയായിരുന്നു.ഒരു മത്സരത്തിൽ അർജന്റീന വിജയം നേടുകയും ചെയ്തു.
ക്രൊയേഷ്യക്കെതിരെ 2 ഗോളുകൾ നേടാൻ മെസ്സിക്ക് ആകെ കഴിഞ്ഞിട്ടുണ്ട്.2006 ൽ നടന്ന മത്സരത്തിലായിരുന്നു അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി മെസ്സി ആദ്യത്തെ ഗോൾ കണ്ടെത്തിയത്.അന്ന് അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയായിരുന്നു. എന്നാൽ ആ മത്സരത്തിൽ അർജന്റീന 3-2 സ്കോറിനെ പരാജയപ്പെട്ടു.
Chasing Messi…#UCL pic.twitter.com/A6QDFmmKg6
— UEFA Champions League (@ChampionsLeague) December 12, 2022
പിന്നീട് 2014 നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തി.2-1 നായിരുന്നു വിജയം. അന്നും ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന ക്രൊയേഷ്യക്ക് മുന്നിൽ തകർന്നടിഞ്ഞിരുന്നു. അന്നായിരുന്നു മെസ്സി അവസാനമായി ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്.
ക്രൊയേഷ്യക്കെതിരെയുള്ള മുൻകാല കണക്കുകൾ അത്ര അനുകൂലമല്ലെങ്കിലും രണ്ടു ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഏതായാലും ഇന്നത്തെ മത്സരത്തിലും മെസ്സി തന്നെയായിരിക്കും ഇരു ടീമുകൾക്കും ഇടയിൽ വ്യത്യാസം സൃഷ്ടിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്