മെസ്സി Vs ഉറുഗ്വ : കണക്കുകൾ അറിയാം!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഒരിക്കൽ കൂടി അർജന്റീന ഉറുഗ്വയെ നേരിടുകയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഇറങ്ങുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ സാധ്യത ഇലവനിൽ മെസ്സിക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഏതായാലും ലയണൽ മെസ്സിയുടെ ഉറുഗ്വക്കെതിരെയുള്ള മുൻകാല കണക്കുകൾ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.ഇതുവരെ 11 തവണയാണ് മെസ്സി ഉറുഗ്വക്കെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 6 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.5 ഗോളുകൾ യോഗ്യത മത്സരത്തിലും ഒരു ഗോൾ സൗഹൃദമത്സരത്തിലുമായിരുന്നു.
2008 ഒക്ടോബർ 11 ന് നടന്ന മത്സരത്തിലാണ് മെസ്സി ആദ്യമായി ഉറുഗ്വക്കെതിരെ ഗോൾ നേടിയത്.അന്ന് അർജന്റീന 2-1 എന്ന സ്കോറിന് ജയം നേടുകയായിരുന്നു.
⚽️🔟 Messi vs. Uruguay: todos sus goles y la cuenta pendiente
— TyC Sports (@TyCSports) November 11, 2021
La Pulga le convirtió a la Celeste en seis oportunidades, pero este viernes -si suma minutos- intentará hacerlo por primera vez en condición de visitante.https://t.co/78BlZ3qfSh
2012 ഒക്ടോബർ 12-നാണ് പിന്നീട് മെസ്സി ഉറുഗ്വക്കെതിരെ ഗോൾ നേടിയത്.അന്ന് ഇരട്ടഗോളുകൾ നേടിയ മെസ്സിയുടെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന വിജയിച്ചത്.
അടുത്ത ഗോൾ 2016 സെപ്റ്റംബർ ഒന്നിനാണ് മെസ്സി നേടിയത്. അന്നും അർജന്റീനക്കൊപ്പമായിരുന്നു വിജയം.2019 നവംബർ 18-നാണ് മെസ്സി അഞ്ചാം ഗോൾ നേടുന്നത്.ഒരു പെനാൽറ്റി ഗോളായിരുന്നു അത്.2-2 നാണ് മത്സരം അവസാനിച്ചത്.ഒടുവിൽ മെസ്സി ഗോൾ നേടിയത് കഴിഞ്ഞ ഒക്ടോബറിലാണ്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഉറുഗ്വയെ പരാജയപ്പെടുത്തിയത്.
പക്ഷേ ഇതുവരെ മെസ്സി ഉറുഗ്വക്കെതിരെ അവരുടെ മൈതാനത്ത് വെച്ച് ഗോൾ നേടിയിട്ടില്ല. നാളെത്തെ മത്സരത്തിൽ അവസരം ലഭിച്ചാൽ ആ ഗോളിന് വേണ്ടിയുള്ള ശ്രമമായിരിക്കും മെസ്സി നടത്തുക.