മെസ്സി സെൽഫിഷ്,പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നു:കാൾട്ടൻ കോൾ
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നിലനിർത്തിയതിന് പിന്നാലെ അർജന്റീന നടത്തിയ സെലിബ്രേഷൻ വിവാദങ്ങളിലാണ് അവസാനിച്ചത്.എൻസോ ഫെർണാണ്ടസിന്റെ റേസിസ്റ്റ് ചാന്റാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്.എന്നാൽ അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. കാര്യത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫിഫയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയും ഈ വിഷയത്തിൽ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ മെസ്സിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കാൾട്ടൻ കോൾ. മെസ്സി സെൽഫിഷാണെന്നും പ്രശ്നങ്ങൾ വരുമ്പോൾ അദ്ദേഹം ഒളിച്ചോടുന്നു എന്നതാണ് കോൾ പറഞ്ഞിട്ടുള്ളത്. മുൻപ് ഇംഗ്ലണ്ടിനും ചെൽസിക്ക് വേണ്ടിയുമൊക്കെ കളിച്ചിട്ടുള്ള സ്ട്രൈക്കറാണ് കോൾ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെയാണ് അർജന്റീനക്ക് ലഭിച്ചിരിക്കുന്നത്.മെസ്സിയാണ് ആ താരം. ഇത്തരം സന്ദർഭങ്ങളിൽ മെസ്സി പുറത്തുവന്ന സംസാരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.മെസ്സിയുടെ പ്രതികരണം ഇവിടെ ആവശ്യമാണ്. കാരണം അവരുടെ ക്യാപ്റ്റൻ മെസ്സിയാണ്. മെസ്സി പ്രതികരിക്കാത്തതിന്റെ അർത്ഥം അദ്ദേഹം ഇതൊന്നും കെയർ ചെയ്യുന്നില്ല എന്നാണ്. മെസ്സി മൗനം പാലിക്കുന്നത് ഇതിനെ പിന്തുണക്കുന്നതിന് സമാനമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മെസ്സി സെൽഫിഷ് ആണെന്ന് ഞാൻ പറയും. ഇക്കാര്യത്തിൽ തന്നെ പ്രതികരണം രേഖപ്പെടുത്തേണ്ടതുണ്ട്. അതില്ലാത്തടത്തോളം കാലം അദ്ദേഹം ഈ കുറ്റത്തിന്റെ ഭാഗമാണ്. ഞാൻ അദ്ദേഹത്തെ ഇക്കാര്യത്തിൽ തള്ളിക്കളയുന്നു ” ഇതാണ് കോൾ പറഞ്ഞിട്ടുള്ളത്.
കിരീടവുമായി അർജന്റീന ടീം ജന്മനാട്ടിലേക്ക് മടങ്ങിയപ്പോൾ ലയണൽ മെസ്സി അവരോടൊപ്പം ഇല്ലായിരുന്നു.മെസ്സി അമേരിക്കയിൽ തന്നെ തുടരുകയാണ് ചെയ്തിരുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലാണ് മെസ്സി. ഒരു മാസത്തിനു മുകളിൽ വിശ്രമം ലഭിച്ചതിനുശേഷം മാത്രമായിരിക്കും അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുക.