മെസ്സി വോട്ട് ചെയ്തത് ആർക്ക്? ഛേത്രി വോട്ട് ചെയ്തത് ആർക്ക്?

ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ഇന്നലെ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.കിലിയൻ എംബപ്പേ,കരിം ബെൻസിമ എന്നിവരെ പിറകിലാക്കി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്. തന്റെ കരിയറിൽ ഇത് ഏഴാം തവണയാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കുന്നത്.

മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ തവണ ഫിഫ നേടിയിട്ടുള്ളത്. ഓരോ ഇന്റർനാഷണൽ ഫുട്ബോൾ ടീം ക്യാപ്റ്റൻമാരുടെ വോട്ടും ഇതിന് പരിഗണിച്ചിട്ടുണ്ട്. അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയും ഇന്ത്യയുടെ നായകനായ സുനിൽ ഛേത്രിയും ആർക്കൊക്കെയാണ് വോട്ട് ചെയ്തത് എന്നുള്ളത് നമുക്കൊന്ന് നോക്കാം.

ലയണൽ മെസ്സി തന്റെ ആദ്യത്തെ വോട്ട് നൽകിയത് സഹതാരവും സുഹൃത്തുമായ നെയ്മർ ജൂനിയർക്കാണ്. രണ്ടാമത്തെ വോട്ട് മെസ്സി നൽകിയത് തന്റെ മറ്റൊരു സഹതാരമായ കിലിയൻ എംബപ്പേക്കാണ്. മൂന്നാമത്തെ വോട്ട് ലയണൽ മെസ്സി കരിം ബെൻസിമക്കും നൽകി.

അതേസമയം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ പ്രതിനിധീകരിച്ചുകൊണ്ട് വോട്ട് ചെയ്തിട്ടില്ല. മറിച്ച് പെപേയാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ത്യൻ നായകനായ സുനിൽ ഛേത്രി തന്റെ ആദ്യത്തെ വോട്ട് കരിം ബെൻസിമക്കാണ് നൽകിയത്. രണ്ടാമത്തെ വോട്ട് കിലിയൻ എംബപ്പേക്കും മൂന്നാമത്തെ വോട്ട് ലയണൽ മെസ്സിക്കുമാണ് രേഖപ്പെടുത്തിയത്.

ആകെ 52 പോയിന്റുകളാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 44 പോയിന്റുകൾ നേടിയ എംബപ്പേ രണ്ടാം സ്ഥാനത്തും 34 പോയിന്റുകൾ നേടിയ ബെൻസിമ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *