മെസ്സി വേൾഡ് കപ്പ് നേടി എന്ന് കരുതി GOAT ഡിബേറ്റ് അവസാനിക്കുന്നില്ല: ഇനിയേസ്റ്റ
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സിയെ സമ്പൂർണ്ണനായി കൊണ്ട് ആരാധകർ വാഴ്ത്തിയിരുന്നു. ഫുട്ബോൾ ലോകത്തെ സാധ്യമായ നേട്ടങ്ങളെല്ലാം ലയണൽ മെസ്സി തന്റെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരുന്നു. ലോക ഫുട്ബോളിൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇനി അദ്ദേഹത്തിന് ഒന്നും തന്നെ തെളിയിക്കാനില്ല.
അതേസമയം ലയണൽ മെസ്സിയുടെ മുൻ സഹതാരമായിരുന്ന ആൻഡ്രസ് ഇനിയേസ്റ്റ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്. എന്നാൽ മെസ്സി വേൾഡ് കപ്പ് നേടി എന്ന് കരുതി GOAT ഡിബേറ്റ് അവസാനിക്കില്ലെന്നും മെസ്സിയെ അംഗീകരിക്കാൻ മടിയുള്ള ഒരുപാട് ഇപ്പോഴുമുണ്ടെന്നും ഇനിയേസ്റ്റ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi's World Cup win won't settle GOAT debate – Andres Iniesta pic.twitter.com/ZDxcyI43IK
— Rahman osman (@iamrahmanosman) December 20, 2022
” എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.അദ്ദേഹം വേൾഡ് കപ്പ് നേടിയിട്ടില്ലെങ്കിലും എനിക്ക് അങ്ങനെ തന്നെയാണ്. ഈ വേൾഡ് കപ്പ് കിരീടം നേടിയത് അദ്ദേഹത്തിന് സ്വയം വലിയ സന്തോഷം നൽകിയിട്ടുണ്ടാവും.മാത്രമല്ല അദ്ദേഹത്തിന്റെ രാജ്യമായ അർജന്റീനക്കും വലിയ സന്തോഷം നൽകിയിട്ടുണ്ട്. പക്ഷേ ലയണൽ മെസ്സിയെ മികച്ച താരമായി അംഗീകരിക്കാൻ മടിയുള്ള പലരും ഇവിടെയുണ്ട് എന്നുള്ളത് എനിക്കറിയാം. അദ്ദേഹം വേൾഡ് കപ്പ് നേടിയാലും പല ഒഴിവു കഴിവുകളും പറയുന്ന ഒരുപാട് പേർ ഇവിടെയുണ്ട് ” ഇതാണ് ഇനിയെസ്റ്റ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ലയണൽ മെസ്സിയെ അംഗീകരിക്കാൻ മടിയുള്ള ഫുട്ബോൾ ആരാധകർ ഇവിടെയുണ്ടെന്നും അതുകൊണ്ടുതന്നെ GOAT ഡിബേറ്റ് അവസാനിക്കില്ല എന്നുമാണ് ഇനിയേസ്റ്റ പറഞ്ഞ് വെക്കുന്നത്.2010-ൽ വേൾഡ് കപ്പ് കിരീടം നേടിയ താരം കൂടിയാണ് ഇനിയെസ്റ്റ.