മെസ്സി വേൾഡ് കപ്പിൽ അർജന്റീനയുടെ നിർണായക ഘടകമായിരുന്നില്ല : വിമർശിച്ച് മുൻ അർജന്റൈൻ താരം!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലയണൽ മെസ്സിയും സംഘവും നേടിയിരുന്നത്.മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ നായകൻ. മാത്രമല്ല ടീമിനെ മുന്നിൽ നിന്ന് നയിച്ചതും മെസ്സിയായിരുന്നു.നിരവധി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഗോൾഡൻ ബോൾ പുരസ്കാരവും ലയണൽ മെസ്സി കരസ്ഥമാക്കിയിരുന്നു.
പക്ഷേ മെസ്സിയെ വിമർശിച്ചുകൊണ്ട് മുൻ അർജന്റീന ഗോൾകീപ്പർ ആയിരുന്ന ഹ്യൂഗോ ഗാട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് ഖത്തർ വേൾഡ് കപ്പിൽ മെസ്സി അർജന്റീനയുടെ നിർണായക ഘടകമായിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മറിച്ച് എമി മാർട്ടിനസും ഡി മരിയയുമൊക്കെ നിർണായക ഘടകമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഹ്യൂഗോ ഗാട്ടിയുടെ വാക്കുകളെ TNT സ്പോർട്സ് അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
¿Qué piensan de estas declaraciones de Gatti sobre Messi? pic.twitter.com/SZ2aZZSkw8
— Andrés Yossen 🇦🇷⭐🌟⭐🇦🇷 (@FinoYossen) January 20, 2023
” കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ലയണൽ മെസ്സി അർജന്റീനയുടെ അടിസ്ഥാന ഘടകമായിരുന്നില്ല.മെസ്സിയെക്കാൾ വളരെ പ്രധാനപ്പെട്ട താരമായിരുന്നു അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്.കൂടാതെ അർജന്റീനയുടെ മറ്റൊരു പ്രധാനപ്പെട്ട താരമായിരുന്നു ഡി മരിയ.എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആരും സംസാരിക്കാത്തത്?ലയണൽ മെസ്സി മികച്ച രൂപത്തിൽ വേൾഡ് കപ്പിൽ കളിച്ചു എന്നുള്ളതൊക്കെ ശരിയാണ്. പക്ഷേ അദ്ദേഹം ടീമിന്റെ നിർണായക ഘടകമായിരുന്നില്ല ” ഇതാണ് മുമ്പ് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഗാട്ടി പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇതിനെതിരെ പരേഗ്വൻ ഇതിഹാസ ഗോൾകീപ്പറായ ചിലാവർട്ട് രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയോട് അസൂയയുള്ള അദ്ദേഹത്തെ എപ്പോഴും വെറുക്കുന്ന ഒരു വ്യക്തിയാണ് ഗാട്ടിയെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി ഫുട്ബോളിന്റെ ദൈവമാണെന്നും ചിലാവർട്ട് കൂട്ടിച്ചേർത്തു.