മെസ്സി മാപ്പ് പറഞ്ഞു :ലാഹോസ്
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലാന്റ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന മുന്നേറിയിരുന്നത്. ആ മത്സരം വളരെയധികം സംഭവബഹുലമായിരുന്നു. 17 യെല്ലോ കാർഡുകളായിരുന്നു ആ മത്സരത്തിൽ മാറ്റിയോ ലാഹോസ് പുറത്തെടുത്തിരുന്നത്. ഒരു റെഡ് കാർഡും പിറന്നിരുന്നു. ഏറെ സംഭവ വികാസങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്.
ലയണൽ മെസ്സി ആ മത്സരത്തിൽ വളരെയധികം അഗ്രസീവായിരുന്നു.ഡച്ച് താരങ്ങളോടും പരിശീലകനോടും മെസ്സി ദേഷ്യപ്പെട്ടിരുന്നു. മാത്രമല്ല റഫറിയായ ലാഹോസിനോടും മെസ്സി മോശമായ രൂപത്തിലായിരുന്നു പെരുമാറിയിരുന്നത്.ഇക്കാര്യം ലാഹോസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല അന്നത്തെ മോശം പെരുമാറ്റത്തിൽ മെസ്സി തന്നോട് മാപ്പ് പറഞ്ഞുവെന്നും ലാഹോസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣Mateu Lahoz (FIFA referee) :
— PSG Chief (@psg_chief) October 2, 2023
"Leo Messi called me after the Netherlands game in the World Cup and apologized for the harsh words he directed at me during the game. He was a different Messi in that game." pic.twitter.com/lRfvvEOB3A
“നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിനുശേഷം ലയണൽ മെസ്സി എന്നെ വിളിച്ചിരുന്നു. മത്സരത്തിനിടയിൽ എന്നോട് മെസ്സി വളരെ മോശമായി കൊണ്ടായിരുന്നു പെരുമാറിയിരുന്നത്. അതിന് അദ്ദേഹം മാപ്പ് പറഞ്ഞു. ആ മത്സരത്തിൽ വ്യത്യസ്തനായ ഒരു മെസ്സിയെയാണ് നമ്മൾ കണ്ടത്. വേൾഡ് കപ്പിൽ വളരെ മോശം പെരുമാറ്റമായിരുന്നു മെസ്സിയിൽ നിന്നും ഉണ്ടായത്.അത് തീർത്തും നാണക്കേടാണ്.ഞങ്ങൾ ഒരുമിച്ച് 50 ഓളം മത്സരങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെസ്സി ഡച്ച് പരിശീലകനെതിരെ നടത്തിയ ആ സെലിബ്രേഷൻ കാര്യങ്ങളെ കൂടുതൽ വഷളാക്കി. അത് അവരെ പ്രകോപിപ്പിക്കുകയായിരുന്നു ” ഇതാണ് ലാഹോസ് പറഞ്ഞത്
ഏതായാലും വേൾഡ് കപ്പിൽ തികച്ചും അഗ്രസീവ് ആയ ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്. അതോടൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.