മെസ്സി മാജിക്, അർജന്റീന കുതിപ്പ് തുടരുന്നു!
ഇന്ന് ഒരല്പം മുമ്പ് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ അർജന്റീന വിജയം തുടർന്നിട്ടുണ്ട്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറു അർജന്റീന പരാജയപ്പെടുത്തിയിട്ടുള്ളത്. ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ തിരിച്ചുവരവിൽ തിളങ്ങിയപ്പോൾ അർജന്റീന അനായാസ വിജയം നേടുകയായിരുന്നു.
രണ്ട് ഗോളുകളും ലയണൽ മെസ്സി തന്നെയാണ് നേടിയിട്ടുള്ളത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ആണ് ഈ രണ്ടു ഗോളുകളും പിറന്നത്.നിക്കോളാസ് ഗോൺസാലസ്,എൻസോ ഫെർണാണ്ടസ് എന്നിവരുടെ അസിസ്റ്റുകളിൽ നിന്നായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. ഈ രണ്ട് ഗോളുകൾക്കാണ് മെസ്സി വിജയം നേടിയിട്ടുള്ളത്.
⚽️⚽️ A fantastic brace for Messi against Peru as he completes his first full game in 6 weeks! ✨
— MessivsRonaldo.app (@mvsrapp) October 18, 2023
👉 31 goals in SA WCQs (new 🏅)
👉 28 goals in 2023
👉 8 goals for Argentina in 2023
👉 106 total Argentina goals
👉 821 senior career goal pic.twitter.com/jyReHkXIjP
വിജയത്തോടുകൂടി അർജന്റീന ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.കളിച്ച നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്. അതേസമയം ഉറുഗ്വ രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്. അടുത്ത ഇന്റർനാഷണൽ ബ്രേക്കിലാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക.