മെസ്സി ട്രെയിനിങ് നടത്തിയില്ല,ഉള്ളത് വീട്ടിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്!
കോപ്പ അമേരിക്കയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ചിലിയെ തോൽപ്പിച്ചത്. ഇതോടെ അർജന്റീന ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. മത്സരത്തിൽ മെസ്സി കളിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
അതിന്റെ കാരണം മെസ്സി തന്നെ വെളിപ്പെടുത്തിയിരുന്നു.പനിയും തൊണ്ടവേദനയും വച്ചായിരുന്നു മെസ്സി കളിച്ചിരുന്നത്.മാത്രമല്ല മത്സരത്തിനിടയിൽ മെസ്സിക്ക് മസിലുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ റൈറ്റ് അഡക്റ്ററിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ വരുന്ന പെറുവിനെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതൊന്ന് നമുക്ക് പരിശോധിക്കാം.
അതായത് ഇന്നലെ മെസ്സി അർജന്റീന ടീമിനോടൊപ്പം ട്രെയിനിങ് നടത്തിയിട്ടില്ല.മെസ്സിക്ക് വിശ്രമം നൽകുകയായിരുന്നു.അർജന്റീന ക്യാമ്പിൽ ഇപ്പോൾ മെസ്സി ഇല്ല. മറിച്ച് അദ്ദേഹം മയാമിയിലെ തന്റെ വീട്ടിലാണ് ഉള്ളത്. മെസ്സിക്ക് കൂടുതൽ പരിശോധനകൾ ഒന്നും വേണ്ടി വരില്ല എന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. പക്ഷേ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഇന്ന് മെസ്സിയെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.അതിനുശേഷം മെസ്സി ഇന്ന് ട്രെയിനിങ്ങിൽ തിരിച്ചെത്തും. പരിശോധനയിൽ കാര്യങ്ങൾ സങ്കീർണ്ണമാണെങ്കിൽ കുറച്ചുകൂടി വിശ്രമം നൽകിയേക്കും.
വരുന്ന പെറുവിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഉണ്ടാകില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.ക്വാർട്ടർ ഫൈനലിൽ ഏറ്റവും മികച്ച രൂപത്തിൽ എത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മെസ്സി ഇപ്പോൾ ഉള്ളത്. സമീപകാലത്തെ മെസ്സിയെ വല്ലാതെ പരിക്കുകൾ അലട്ടുന്നുണ്ട്. തുടർച്ചയായി അദ്ദേഹത്തിന് ഇന്റർമയാമിയിൽ മത്സരങ്ങൾ നഷ്ടമായിരുന്നു. പേശിവലിവാണ് മെസ്സിയെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നത്.