മെസ്സി ടീമിനൊപ്പം പരിശീലനം നടത്തിയില്ല,രണ്ട് താരങ്ങൾക്കും പരിശീലനം നഷ്ടമായി,അർജന്റീനയുടെ ഒരുക്കങ്ങൾ തുടരുന്നു.

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ സൗദി അറേബ്യയാണ്. ഇരുപത്തിരണ്ടാം തീയതിയാണ് ഗ്രൂപ്പ് സിയിലെ മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം വൈകിട്ട് 3:30നാണ് അർജന്റീന ഈ മത്സരം കളിക്കുക. ഇതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ ഖത്തറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

അർജന്റീന സംബന്ധിച്ചിടത്തോളം പരിക്കിന്റെ ആശങ്ക ഇപ്പോഴും വിട്ടകന്നിട്ടില്ല. ഇപ്പോഴും ചില താരങ്ങൾക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്.കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ നായകൻ ലയണൽ മെസ്സി ടീമിനോടൊപ്പം പരിശീലനം ചെയ്തിരുന്നില്ല.മറിച്ച് തനിച്ചാണ് മെസ്സി പരിശീലനം നടത്തിയത്. മെസ്സിയുടെ മസിലുകൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായതിനാലാണ് അദ്ദേഹം ഈയൊരു മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം മറ്റു രണ്ടു താരങ്ങൾ അർജന്റീന ടീമിന്റെ ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല.ലിസാൻഡ്രോ മാർട്ടിനസ്,പലാസിയോസ് എന്നിവർക്കാണ് പരിശീലനം നഷ്ടമായിട്ടുള്ളത്. പനി കാരണമാണ് മാർട്ടിനസ് ട്രെയിനിങ്ങിൽ പങ്കെടുക്കാതിരുന്നത്. അതേസമയം പലാസിയോസ് 100% ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. രണ്ടുപേരും ആദ്യം മത്സരത്തിനു മുന്നേ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം പപ്പു ഗോമസ്,മാർക്കോസ്‌ അക്കൂഞ്ഞ എന്നിവരുടെ കാര്യത്തിലുള്ള ആശങ്കകൾ നീങ്ങിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഒരു മികച്ച വിജയമാണ് അർജന്റീന ലക്ഷ്യമിടുന്നത്. സൗഹൃദ മത്സരത്തിൽ UAE യേ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *