മെസ്സി കളിക്കുന്നത് ഞങ്ങൾക്ക് ഗുണകരമാവും : വിശദീകരിച്ച് ഹോളണ്ട് കോച്ച് വാൻ ഗാൽ!

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. കടുത്ത എതിരാളികൾ തമ്മിലുള്ള മത്സരമായതിനാൽ മികച്ച ഒരു പോരാട്ടം ആരാധകർ ഈ മത്സരത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ഹോളണ്ടിന്റെ പരിശീലകനായ ലൂയി വാൻ ഗാൽ അർജന്റൈൻ നായകനായ മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സി കളിക്കുന്നത് ഒരർത്ഥത്തിൽ ഹോളണ്ടിന് സഹായകരമാവുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബോൾ നഷ്ടപ്പെട്ടാൽ മെസ്സി പ്രെസ്സ് ചെയ്യാത്തതാണ് തങ്ങൾക്ക് ഗുണകരമാവുക എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് വാൻ ഗാൽ വിശദീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി വളരെയധികം അപകടകാരിയായ ക്രിയേറ്റീവായ ഒരു താരമാണ്.ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും ഗോളുകൾ നേടാനും ലയണൽ മെസ്സിക്ക് സാധിക്കും. പക്ഷേ അദ്ദേഹം ബോൾ നഷ്ടപ്പെടുത്തി കഴിഞ്ഞാൽ അത് ഞങ്ങൾക്ക് സഹായകരമാവുകയാണ് ചെയ്യുക. കാരണം പിന്നീട് അദ്ദേഹം പ്രസ്സ് ചെയ്യുന്നതിൽ പങ്കെടുക്കില്ല. അത് ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടാക്കിയേക്കും ” ഇതാണ് ഹോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ ലയണൽ മെസ്സി പുറത്തെടുക്കുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി വേൾഡ് കപ്പിൽ നേടി കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും ഹോളണ്ടിനെ വലിയ തലവേദന സൃഷ്ടിക്കുക മെസ്സിയാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *