മെസ്സി കളിക്കാനാണ് വന്നത്, രണ്ട് മത്സരങ്ങളും കളിക്കുക തന്നെ ചെയ്യും!
ഉറുഗ്വ, ബ്രസീൽ എന്നിവരെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നേരിടാനുള്ള ഒരുക്കത്തിലാണ് അർജന്റീന.വരുന്ന 13-ആം തിയ്യതി ഇന്ത്യൻ സമയം പുലർച്ചെ 4:30-നാണ് അർജന്റീന ഉറുഗ്വയെ നേരിടുക. അതിന് ശേഷം 17-ആം തിയ്യതി പുലർച്ചെ 5 മണിക്ക് ബ്രസീലിനെ നേരിടും.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെട്ടിട്ടുണ്ട്. ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം മെസ്സി പിഎസ്ജിയുടെ അവസാന രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മെസ്സി അർജന്റീനക്കൊപ്പം പരിശീലനം നടത്തിയിരുന്നു. മെസ്സിയെ അർജന്റീന ടീമിൽ ഉൾപ്പെടുത്തിയതിനെ പിഎസ്ജി രൂക്ഷമായ രീതിയിൽ വിമർശിക്കുകയും ചെയ്തിരുന്നു.
‘He Comes to Play’ – A Souce Close to Lionel Messi States He’ll Play Both Games for Argentina https://t.co/JL480Da1Fz
— PSG Talk (@PSGTalk) November 9, 2021
എന്നാൽ രണ്ട് മത്സരങ്ങളും മെസ്സി കളിക്കുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ. ” മെസ്സി കളിക്കാനാണ് വന്നത്. അദ്ദേഹം രണ്ട് മത്സരങ്ങളും കളിക്കുക തന്നെ ചെയ്യും ” ഇതായിരുന്നു മെസ്സിയുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ മുണ്ടോ ഡിപോർട്ടിവോയെ അറിയിച്ചത്.
അതേസമയം അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സും മെസ്സി രണ്ട് മത്സരങ്ങളും കളിക്കാനുള്ള സാധ്യതയാണ് ചൂണ്ടി കാണിക്കുന്നത്. കുഴപ്പമില്ലാതെ മെസ്സി പരിശീലനം പൂർത്തിയാക്കിയത് കൊണ്ട് സ്കലോണി മെസ്സിയെ രണ്ട് മത്സരങ്ങളിലും കളിപ്പിക്കാൻ ആലോചിക്കുന്നുണ്ട് എന്നാണ് ടിവൈസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എത്ര സമയം മെസ്സി കളിക്കുമെന്ന് വ്യക്തമല്ല. ഏതായാലും മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ നിലവിൽ പിഎസ്ജി ആശങ്കാകുലരാണ്.