മെസ്സി ഒരു ലീഡറാണ്,അദ്ദേഹം ഞങ്ങളെ മുന്നോട്ട് കൊണ്ടുപോവും : എമിലിയാനോ മാർട്ടിനസ്
വളരെ ഞെട്ടിക്കുന്ന ഒരു തോൽവിയായിരുന്നു ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.ഏഷ്യൻ ടീമായ സൗദി അറേബ്യ അർജന്റീന അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന തോൽവി ഏറ്റുവാങ്ങിയത്.ആ ഷോക്കിൽ നിന്ന് ഇപ്പോഴും ആരാധകർ മുക്തരായിട്ടില്ല.
ഏതായാലും ഈ മത്സരശേഷം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മെസ്സി ഒരു ലീഡറാണെന്നും അദ്ദേഹം അതുപോലെതന്നെ ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകും എന്നുമാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
SAUDI ARABIA CAME TO CRASH THE PARTY 🤯 pic.twitter.com/XaeuzDjT5s
— B/R Football (@brfootball) November 22, 2022
‘ മെസ്സി എപ്പോഴും ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഒരു താരമാണ്.അദ്ദേഹം ഒരു ലീഡറാണ്. അദ്ദേഹം ഇങ്ങനെ ഒരു ലീഡർ എന്ന നിലയിൽ തന്നെ ഞങ്ങളെ മുന്നോട്ടുകൊണ്ടു പോവും.ഈ പരാജയം വളരെയധികം വേദനിപ്പിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് വേൾഡ് കപ്പ് കിരീടം നേടണം.ഞങ്ങൾ അതിനു വേണ്ടി പോരാട്ടം തുടരും.ഇനി ഞങ്ങൾക്ക് മുന്നിൽ രണ്ട് ഫൈനലുകളാണ് ഉള്ളത്.പിന്നെ തോൽക്കുന്നതിന് പകരം ഇപ്പോൾ തോറ്റത് നന്നായി എന്നാണ് ഞാൻ കരുതുന്നത്” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇനി എതിരാളികൾ മെക്സിക്കോയും പോളണ്ടുമാണ്. ആ രണ്ടു മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് അർജന്റീന തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.