മെസ്സി ഒരു പോരാളിയേയല്ല : ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ പോലും ഉൾപ്പെടുത്താതെ ഡച്ച് ഇതിഹാസം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. പലരും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി മെസ്സിയെ വിശേഷിപ്പിക്കാറുണ്ട്. പലർക്കും അതിൽ എതിരഭിപ്രായവുമുണ്ട്.

അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ഡച്ച് ഇതിഹാസമായ മാർക്കോ വാൻ ബാസ്റ്റൻ.മെസ്സിയൊരു പോരാളിയേയല്ലെന്നും അദ്ദേഹത്തെ മുൻനിർത്തി കളത്തിൽ യുദ്ധത്തിനൊരുങ്ങാൻ ഒരു ടീമിന് കഴിയില്ല എന്നുമാണ് ബേസ്റ്റൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങൾ പെലെയും മറഡോണയും ക്രൈഫുമാണ്. എന്റെ ചെറിയ പ്രായത്തിൽ ക്രൈഫിനെ പോലെ ആവാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.പെലെയും മറഡോണയും അത്ഭുതപ്പെടുത്തിയ ഇതിഹാസങ്ങളാണ്. മെസ്സിയും മികച്ച താരം തന്നെയാണ്. പക്ഷേ മെസ്സിയെക്കാൾ മികച്ച പേഴ്സണാലിറ്റി ഉള്ളത് മറഡോണക്കാണ്.മെസ്സി ഒരു പോരാളി അല്ല. അദ്ദേഹത്തെ മുൻനിർത്തി നിങ്ങൾക്ക് ഒരു യുദ്ധം നയിക്കാൻ ആവില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ,പ്ലാറ്റിനി,സിദാൻ എന്നിവരെയും ഞാൻ മറക്കുന്നില്ല ” ഇതാണ് ഡച്ച് ഇതിഹാസം പറഞ്ഞിട്ടുള്ളത്.

അയാക്സ്,എസി മിലാൻ എന്നിവർക്ക് വേണ്ടി ദീർഘകാലം കളിച്ച താരമാണ് ബേസ്റ്റൻ.നെതർലാന്റ്സിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *