മെസ്സി ഒന്നിനെയും തള്ളിക്കളയില്ല: പരേഡസ്
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. അതായത് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണ് ഖത്തറിലേത് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. വേൾഡ് കപ്പ് ഫൈനലിനു മുന്നേ പോലും മെസ്സി ഇത് ആവർത്തിച്ചിരുന്നു.പിന്നീട് വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് സാധിക്കുകയും ചെയ്തു.ഇനി ആരാധകർ ഉറ്റു നോക്കുന്നത് അടുത്ത വേൾഡ് കപ്പിൽ മെസ്സി കളിക്കുമോ എന്നുള്ളതാണ്.ലയണൽ മെസ്സി അക്കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും നൽകിയിട്ടില്ല.
വരുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം ഡി മരിയ അർജന്റീനയോടൊപ്പം ഉണ്ടാവില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അടുത്ത വേൾഡ് കപ്പിൽ ഓട്ടമെന്റി,മെസ്സി എന്നിവർ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേക്കുറിച്ച് പരേഡസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഒരു സാധ്യതകളെയും തള്ളിക്കളയില്ല എന്നാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi at the 2026 World Cup is still possible 👀 pic.twitter.com/sKJjgNGFWF
— GOAL (@goal) December 14, 2023
“നിക്കോളാസ് ഓട്ടമെന്റി കുറച്ച് കാലം കൂടി ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്നത് ഉറപ്പാണ്. ലയണൽ മെസ്സി തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കാര്യങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ, മെസ്സി ഫിറ്റാണെന്ന് അദ്ദേഹത്തിന് തന്നെ തോന്നിയാൽ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കും. അദ്ദേഹം ഒന്നിനെയും തള്ളിക്കളയില്ല ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
അതായത് ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. അടുത്ത കോപ്പ അമേരിക്കയിൽ മെസ്സിയുടെ നേതൃത്വത്തിലായിരിക്കും അർജന്റീന ഇറങ്ങുക. ആ കോപ്പ അമേരിക്കയിലെ അർജന്റീനയുടെ പ്രകടനത്തെ ആശ്രയിച്ച് ആയിരിക്കും മെസ്സി ഭാവി പദ്ധതികൾക്ക് രൂപം നൽകുക.