മെസ്സി ഇപ്പോൾ കൂടുതൽ മികവോടെ കളിക്കുന്നുണ്ട് : വിശദീകരിച്ച് സ്‌കലോണി!
വരുന്ന ഫൈനലിസിമ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയും സംഘവുമുള്ളത്. കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ചും സ്‌കലോണി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സി മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ മികവോടെ ഇപ്പോൾ കളിക്കുന്നുണ്ട് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Scaloni: "Messi es mucho mejor jugador ahora que antes"
— TyC Sports (@TyCSports) May 30, 2022
El técnico de la Albiceleste le tiró flores a la Pulga y eligió al actual por sobre el que ya fue. "Entiende más el juego”, afirmó. Además, agregó: "La madurez es importante para todos"https://t.co/1pyYgsUSaf
” മുമ്പ് കളിച്ചതിനേക്കാൾ കൂടുതൽ മികവോട് കൂടിയാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പാസ് നൽകിയതിന് ശേഷം അദ്ദേഹം ആഗ്രഹിക്കുന്നതിന് ചെയ്യാൻ മെസ്സിക്കിപ്പോൾ സാധിക്കുന്നുണ്ട്. നിലവിൽ മത്സരങ്ങളെ കൂടുതൽ മനസ്സിലാക്കാൻ മെസ്സിക്ക് കഴിയുന്നു. പക്വതയാണ് എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. വളരെയധികം സ്മാർട്ടായിട്ടുള്ള താരമാണ് മെസ്സി. മാത്രമല്ല കൂടുതൽ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട് ” ഇതാണ് സ്‌കലോണി മെസ്സിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
മെസ്സിയെ സംബന്ധിച്ചെടുത്തോളം അർജന്റീനക്ക് വേണ്ടി സമീപകാലത്ത് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്.എന്നാൽ പിഎസ്ജിയിലെ ആദ്യ സീസണിൽ മെസ്സിക്ക് തിളങ്ങാൻ കഴിയാത്തത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.