മെസ്സി ഇനി എത്രകാലം തുടരും? വ്യക്തമാക്കി അർജന്റീനയുടെ പരിശീലകൻ!
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി സ്‌കൈ സ്പോർട്സിന് പുതുതായി ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഒരുപാട് കാര്യങ്ങളിൽ അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.അർജന്റീനയുടെ പരിശീലകനായിക്കൊണ്ട് താൻ തുടരും എന്നുള്ള കാര്യം സ്‌കലോണി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് ആരാധകർക്ക് സന്തോഷം നൽകിയ ഒന്നാണ്.
ക്യാപ്റ്റൻ ലയണൽ മെസ്സി വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീന നയിക്കാൻ ഉണ്ടാകും എന്നത് ഉറപ്പാണ്. അതിനുശേഷം മെസ്സി എത്ര കാലം തുടരും എന്നത് സ്‌കലോണിയോട് ചോദിച്ചിരുന്നു. മെസ്സി അർജന്റീനയിൽ തുടരാൻ ആഗ്രഹിക്കുന്ന കാലത്തോളം അദ്ദേഹത്തിന് തുടരാമെന്നും ഞാനല്ല അത് തീരുമാനിക്കേണ്ടത് എന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Scaloni: Leo Messi will continue in the national team until he says otherwise. I will not be the one who says that he will no longer come to the national team, but rather him
— Leo Messi 🔟 Fan Club (@WeAreMessi) January 24, 2024
I think he still wants to play especially because he is happy playing football, he is happy there in… pic.twitter.com/6d0dnvFDIy
” ലയണൽ മെസ്സിക്ക് തുടരാൻ പറ്റുന്നിടത്തോളം കാലം അദ്ദേഹത്തിന് അർജന്റീന ദേശീയ ടീമിൽ തുടരാം. അർജന്റീന ടീമിന് വേണ്ടി ഇനി മെസ്സി കളിക്കില്ല എന്നത് പറയേണ്ട ആൾ ഞാനല്ല. പ്രത്യേകിച്ച് അദ്ദേഹം ഇപ്പോൾ കളിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നു,ആസ്വദിക്കുകയും ചെയ്യുന്നു.മെസ്സിക്ക് സാധിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് ഇവിടെ തുടരാം എന്നുള്ളത് നമ്മൾ ഒരുപാട് കാലമായി പറയുന്ന ഒന്നാണ്. പക്ഷേ സാധിക്കാത്ത കാലത്ത് കളിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും “ഇതാണ് അർജന്റീനയുടെ പരിശീലങ്ങൾ പറഞ്ഞിട്ടുള്ളത്.
അതായത് എന്നും എപ്പോഴും അർജന്റീനയുടെ വാതിലുകൾ മെസ്സിക്ക് മുന്നിൽ തുറന്നു കിടക്കുകയായിരിക്കും. അർജന്റീന ദേശീയ ടീമിലെ കളി എപ്പോൾ നിർത്തണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ലയണൽ മെസ്സിക്കുണ്ട്. അടുത്ത വേൾഡ് കപ്പിൽ കൂടി പങ്കെടുത്തതിനുശേഷമായിരിക്കും മെസ്സി ബൂട്ടഴിക്കുക എന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്.