മെസ്സി ഇനി അനശ്വരൻ, അർജന്റീനയുടെ ട്രെയിനിങ് ക്യാമ്പിന് ഇനി താരത്തിന്റെ നാമം!
കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ നായകനായ ലയണൽ മെസ്സി തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഒരു ഗോൾ അദ്ദേഹം നേടിയിരുന്നു. മാത്രമല്ല അൽമേഡ നേടിയ ഗോളിന് പുറകിലും ലയണൽ മെസ്സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.കരിയറിൽ ആകെ 800 ഗോളുകൾ പൂർത്തിയാക്കാനും മെസ്സിക്ക് ഈ മത്സരത്തിൽ സാധിച്ചിരുന്നു.
ഈ മത്സരത്തിനു ശേഷം വേൾഡ് കപ്പ് ജേതാവായ ലയണൽ മെസ്സിയെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദരിച്ചിരുന്നു.ഇതിന് പിന്നാലെ മറ്റൊരു ബഹുമതി കൂടി ഇപ്പോൾ ലയണൽ മെസ്സിയെ തേടി എത്തിയിട്ടുണ്ട്. അതായത് അർജന്റീനയിൽ ലയണൽ മെസ്സി എന്ന നാമം ഇനി അനശ്വരമാണ്.എല്ലാ കാലവും അത് നിലനിൽക്കും. എന്തെന്നാൽ അർജന്റീനയുടെ ട്രെയിനിങ് സെന്റർ ഇനി മെസ്സിയുടെ പേരിലാണ് അറിയപ്പെടുക.
Lionel Messi on Instagram. pic.twitter.com/DcsAhH00YD
— Roy Nemer (@RoyNemer) March 25, 2023
ഇന്നലെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായ ടാപ്പിയ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അതായത് അർജന്റീനയുടെ ട്രെയിനിങ് സെന്ററായ എസയ്സ ക്യാമ്പ് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. ലയണൽ ആൻഡ്രസ് മെസ്സി എന്നാണ് ഇനി ഈ ട്രെയിനിങ് സെന്റർ അറിയപ്പെടുക. ഈ പുതിയ പേരിന്റെ അനാച്ഛാദനം ഇന്നലെ നടന്നിരുന്നു.ടാപ്പിയയും മെസ്സിയും സ്കലോണിയും അർജന്റീന താരങ്ങളുമൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ആ ചടങ്ങിന്റെ ചിത്രങ്ങൾ ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച ഏറ്റവും മികച്ച അംഗീകാരങ്ങളിൽ ഒന്ന് എന്നാണ് മെസ്സി ഇതിന്റെ അടിക്കുറിപ്പ് ആയി കൊണ്ട് നൽകിയിട്ടുള്ളത്.മാത്രമല്ല മെസ്സി എല്ലാവരോടും നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും അർഹിച്ച ഒരു അംഗീകാരം തന്നെയാണ് മെസ്സിയെ തേടി എത്തിയിരിക്കുന്നത്.