മെസ്സി ആകെ മാറി : വിശദീകരിച്ച് സെർജിയോ റൊമേറോ!
നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന മികച്ച ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ അപരാജിത കുതിപ്പ് നിലവിൽ അർജന്റീന നടത്തുന്നുണ്ട്. മാത്രമല്ല കോപ്പ അമേരിക്കയും ഫൈനലിസിമയും സ്കലോണിക്ക് കീഴിൽ നേടാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.
ലാ സ്കലോനേറ്റയിലെ മെസ്സിയെക്കുറിച്ച് മുൻ അർജന്റൈൻ ഗോൾ കീപ്പറായ സെർജിയോ റൊമേറോ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സി ആകെ മാറിയെന്നും മെസ്സിയുടെ ഏറ്റവും മികച്ച വേർഷനെയാണ് നാമിപ്പോൾ അർജന്റീനയിൽ കാണുന്നത് എന്നുമാണ് സെർജിയോ റൊമേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🇦🇷🗣️ Sergio Romero, subcampeón del mundo en 2014, opinó sobre el presente de la Scaloneta.
— TyC Sports (@TyCSports) July 28, 2022
💬 "Leo cambió, ya con 35 años sabe que los chicos dependen de él. Ha crecido muchísmo, se está viendo la mejor versión de él". pic.twitter.com/4H1p1kmd88
” ലയണൽ മെസ്സി ആകെ മാറിയിട്ടുണ്ട്.അദ്ദേഹത്തിന് ഇപ്പോൾ 35 വയസ്സാണ്.താരങ്ങൾ തന്നെ ആശ്രയിക്കുന്നുണ്ട് എന്നുള്ളത് മെസ്സിക്ക് തന്നെ അറിയാം. മെസ്സി ഒരുപാട് വളർച്ച കൈവരിച്ചിട്ടുണ്ട്. മെസ്സിയുടെ ഏറ്റവും മികച്ച വേർഷനെയാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ” ഇതാണ് സെർജിയോ റൊമേറോ പറഞ്ഞിട്ടുള്ളത്.
2014ലെ വേൾഡ് കപ്പിൽ മെസ്സിയും സെർജിയോ റൊമേറോയും സഹതാരങ്ങളായിരുന്നു. അന്ന് അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഇരു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. നിലവിൽ ഫ്രീ ഏജന്റായ റൊമേറോ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.