മെസ്സി..അർജന്റീനയിലേക്ക് വരൂ: ക്ഷണിച്ച് പരിശീലകൻ!

ലയണൽ മെസ്സിയുടെ അടുത്ത തട്ടകം ഏതാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.മെസ്സി കരാർ പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ ദിവസേന കുറഞ്ഞു വരികയാണ്. മറ്റുള്ള ക്ലബ്ബുകളുടെ ഓഫറുകൾ ഒന്നും തന്നെ മെസ്സി ഇപ്പോൾ പരിഗണിക്കുന്നില്ല.ബാഴ്സക്ക് വേണ്ടിയാണ് മെസ്സി കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അർജന്റീന ക്ലബ്ബായ സാൻ ലോറൻസോയുടെ പരിശീലകനാണ് റൂബൻ ഡാരിയോ ഇൻസുവ.അദ്ദേഹം ഇപ്പോൾ തന്റെ ക്ലബ്ബിലേക്ക് ലയണൽ മെസ്സിയെ ക്ഷണിച്ചിട്ടുണ്ട്.സാൻ ലോറൻസോ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു മോശം ക്ലബ്ബ് ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സ്വന്തം രാജ്യത്തെ ഒരു ക്ലബ്ബിൽ മെസ്സി കളിക്കുക എന്നുള്ളത് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യമായിരിക്കും. ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം സാൻ ലോറൻസോ ഒരു മോശം ക്ലബ്ബ് ആയിരിക്കില്ല.ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മെസ്സി ദേശീയ ടീമിനോടൊപ്പം തുടരുക എന്നുള്ളത് തന്നെയാണ്.ലോകത്തെ ഏതൊരു താരത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ലീഗാണ് അർജന്റീനയിൽ ഉള്ളത്.ലോകത്തെ ഏറ്റവും കോമ്പറ്റീറ്റീവ് ആയ ലീഗുകളിൽ ഒന്നാണ്.പക്ഷേ മെസ്സി ഇങ്ങോട്ട് വരുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ബാഴ്സലോണയിലേക്ക് തിരിച്ചു പോകാൻ തന്നെയാണ് സാധ്യത. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. 35 ആം വയസ്സിലാണ് വേൾഡ് കപ്പിൽ അദ്ദേഹം ഇത്തരത്തിലുള്ള ഒരു മാസ്മരിക പ്രകടനം നടത്തിയിട്ടുള്ളത് “സാൻ ലോറൻസോ പരിശീലകൻ പറഞ്ഞു.

അർജന്റീനയിലെ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെയാണ് മെസ്സി കരിയർ ആരംഭിച്ചിട്ടുള്ളത്. പക്ഷേ അർജന്റീനയിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനുള്ള താല്പര്യം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അതേസമയം mls ലേക്ക് പോവാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം മെസ്സി നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *