മെസ്സി അർജന്റീനയിലേക്ക് യാത്ര തിരിച്ചു, ഉടൻ ടീമിനൊപ്പം ചേരും!
സൂപ്പർ താരം ലയണൽ മെസ്സി ജന്മദേശമായ അർജന്റീനയിലേക്ക് യാത്ര തിരിച്ചു. ഇന്നലെയാണ് മെസ്സിയും കുടുംബവും അർജന്റീനയിലേക്ക് പുറപ്പെട്ടത്. തന്റെ സ്വകാര്യവിമാനത്തിലാണ് മെസ്സി ബാഴ്സലോണ വിട്ട് അർജന്റീനയിലേക്ക് പറന്നത്. അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും കോപ്പ അമേരിക്കയിലും മെസ്സി അർജന്റീനക്കായി ബൂട്ടണിയും. ഇന്ന് തന്നെ മെസ്സി അർജന്റൈൻ ടീമിന്റെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇസെയ്സയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഏഴ് താരങ്ങൾ അർജന്റൈൻ ക്യാമ്പിൽ എത്തിയിട്ടുണ്ട്.
Messi parte rumbo a nuestro país para jugar con la SELECCIÓN ARGENTINA 😍🇦🇷🔟pic.twitter.com/CsryTEnxnd
— TNT Sports Argentina (@TNTSportsAR) May 26, 2021
സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസ്, ഡി മരിയ, പരേഡസ് എന്നിവർ ക്യാമ്പിൽ എത്തിചേർന്നിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉള്ളതിനാൽ സെർജിയോ അഗ്വേറോയായിരിക്കും അവസാനം ക്യാമ്പിൽ എത്തുക. ബാഴ്സലോണയിൽ ചെറിയ അവധി ചിലവഴിച്ച ശേഷമാണ് മെസ്സി അർജന്റീനയിലേക്ക് എത്തുന്നത്. താരത്തിന് അവധി അനുവദിച്ച് കൊണ്ട് അവസാന ലീഗ് മത്സരത്തിൽ മെസ്സിയെ ബാഴ്സ ഒഴിവാക്കിയിരുന്നു.കൊളംബിയ, ചിലി എന്നിവർക്കെതിരെയാണ് അർജന്റീന യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. അതിന് ശേഷം കോപ്പയും കളിക്കും. ഇത്തവണയെങ്കിലും കിരീടം നേടാം എന്ന പ്രതീക്ഷയിലാണ് മെസ്സിയും സംഘവും.
¡Messi ya viene camino a la Argentina! 🇦🇷https://t.co/BkWf8NgPtk
— Diario Olé (@DiarioOle) May 26, 2021