മെസ്സി അർജന്റീനക്കാരനല്ല,ക്രിസ്റ്റ്യാനോ പോർച്ചുഗീസുമല്ല : മാർക്കിഞ്ഞോസ് പറയുന്നു.
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ടീമുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലാൻഡ് ആണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ബ്രസീലിനെ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബ്രസീലിന്റെ സൂപ്പർതാരമായ മാർക്കിഞ്ഞോസ് മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.മെസ്സി അർജന്റീനക്കാരനല്ലന്നും റൊണാൾഡോ പോർച്ചുഗീസു മല്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മറിച്ച് അവരെല്ലാവരും ഫുട്ബോൾ ലോകത്തിന്റെത് സ്വന്തമാണെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"Messi no es argentino, Cristiano no es portugués. No pertenecen solo a sus países. Son un privilegio para el fútbol, un tesoro".
— VarskySports (@VarskySports) November 27, 2022
✍️ Marquinhos. pic.twitter.com/fk6Xppx3Ui
“മെസ്സി അർജന്റീനക്കാരനല്ല,റൊണാൾഡോ പോർച്ചുഗീസുമല്ല,അവർ അതിനെക്കാളുമൊക്കെ മുകളിലാണ്. ഫുട്ബോളിന്റെ പ്രിവിലേജ് ആണ് ഈ താരങ്ങളെല്ലാം.ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്ക് ഇതെല്ലാം ഒരു നിധിയാണ്. അവർ അവരുടെ രാജ്യക്കാരുടേത് മാത്രമല്ല.നമ്മളെല്ലാവരും അവരുടെ കളി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.രണ്ടുപേരും ഈ വേൾഡ് കപ്പിൽ ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്.